LiveTV

Live

Cricket

2000 കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനുമായി അഫ്രീദി; കയ്യടിച്ച് ഹര്‍ബജന്‍ സിങ്

കോവിഡ് 19നെ പ്രതിരോധിക്കാനായി രാജ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ തൊഴിലില്ലാതെ വലഞ്ഞവരെ സഹായിക്കാന്‍ അഫ്രീദി ചെയ്ത ഇക്കാര്യത്തെ പ്രശംസിച്ചുകൊണ്ട് ലോകത്താകമാനം ഒരുപാടുപേര്‍ രംഗത്തെത്തി

2000 കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനുമായി അഫ്രീദി; കയ്യടിച്ച് ഹര്‍ബജന്‍ സിങ്

പാകിസ്താനില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്ത്യയിലേതുപോലെ വലിയ നിയന്ത്രണങ്ങളാണ് പാകിസ്താനിലും വന്നുകൊണ്ടിരിക്കുന്നത്. സാധാരണക്കാരാണ് ഏറ്റവും കൂടുതല്‍ ഇതുകൊണ്ട് വലയുന്നത്. ആയതിനാല്‍ ദിവസക്കൂലിയെ ആശ്രയിച്ച് ജീവിക്കുന്ന 2000 പാവപ്പെട്ടവര്‍ക്ക് സൌജന്യമായി റേഷന്‍ വിതരണം ചെയ്ത് മാതൃകയായിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി.

കോവിഡ് 19നെ പ്രതിരോധിക്കാനായി രാജ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ തൊഴിലില്ലാതെ വലഞ്ഞവരെ സഹായിക്കാന്‍ അഫ്രീദി ചെയ്ത ഇക്കാര്യത്തെ പ്രശംസിച്ചുകൊണ്ട് ലോകത്താകമാനം ഒരുപാടുപേര്‍ രംഗത്തെത്തി. ഇതില്‍ ശ്രദ്ധേയമായത് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ബജന്‍ സിങിന്‍റെ വാക്കുകളാണ്.

മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തുന്ന മഹത്തായ കര്‍മ്മമാണിത്. ഏവരെയും ദൈവം രക്ഷിക്കട്ടെ. ലോകത്തിന്‍റെ നല്ലതിനായി നമുക്ക് പ്രാര്‍ഥിക്കാം. ഷാഹിദ് അഫ്രീദി റേഷന്‍ വിതരണം ചെയ്യുന്ന ചിത്രങ്ങളോടൊപ്പം ഹര്‍ബജന്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.