LiveTV

Live

Cricket

ലോക്ക് ഡൌണ്‍; മങ്കാഡിങ് ചെയ്യുന്ന ചിത്രം പങ്കുവെച്ച് ഏവരും വീട്ടിലിരിക്കണമെന്ന് പറഞ്ഞ് അശ്വിന്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാജ്യം ലോക് ഡൌണിലേക്ക് നീങ്ങുമ്പോള്‍ ഇത് ഒരു ഓര്‍മപ്പെടുത്തലാണ്. പുറത്ത് കറങ്ങി നടക്കാതിരിക്കുക, വീട്ടില്‍ തന്നെ തുടരുക, സുരക്ഷിതരായിരിക്കുക

ലോക്ക് ഡൌണ്‍; മങ്കാഡിങ് ചെയ്യുന്ന ചിത്രം പങ്കുവെച്ച് ഏവരും വീട്ടിലിരിക്കണമെന്ന് പറഞ്ഞ് അശ്വിന്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു മങ്കാഡിങ്. കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലറെ മങ്കാഡിങ്ങിലൂടെ പുറത്താക്കിയത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് അത് വഴിവെച്ചു. ലോകകപ്പ് ഫൈനലില്‍ ഐ.സി.സിയുടെ നിയമങ്ങളുടെ പഴുതുകള്‍ കൊണ്ട് വിജയികളായ ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയപ്പോള്‍്തി മങ്കാഡിങ്ങിനെ മുന്‍നിര്‍ അശ്വിനാണ് നിയമങ്ങള്‍ ശരിക്കും അറിയുന്നതെന്ന് പറഞ്ഞ് ന്യൂസിലാന്‍റിന് പിന്തുണയുമായി ഒരുപാട് പേര്‍ വന്നിരുന്നു

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ താന്‍ ബട്ലറെ മങ്കാഡിങ് ചെയ്ത് പുറത്താക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഏവരും വീട്ടിലിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍.

ഞാന്‍ മങ്കാഡിങ് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു എന്ന് ആരോ എനിക്ക് ഈ ചിത്രം അയച്ചുതന്ന് ഓര്‍മ്മിപ്പിച്ചു. രാജ്യം ലോക് ഡൌണിലേക്ക് നീങ്ങുമ്പോള്‍ ഇത് ഒരു ഓര്‍മപ്പെടുത്തലാണ്. പുറത്ത് കറങ്ങി നടക്കാതിരിക്കുക, വീട്ടില്‍ തന്നെ തുടരുക, സുരക്ഷിതരായിരിക്കുക. ചിത്രത്തോടൊപ്പം അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി 21 ദിവസത്തെ ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ തന്നെ കഴിയുന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ചൂണ്ടിക്കാട്ടി അശ്വിന്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.