LiveTV

Live

Cricket

തന്റെ നഗരത്തിന് ഇങ്ങനെയൊരു ഗതിവരുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഗാംഗുലി

വിജനമായ കൊല്‍ക്കത്ത തെരുവുകളുടെ ചിത്രം സഹിതമാണ് ഗാംഗുലിയുടെ ട്വീറ്റ്...

തന്റെ നഗരത്തിന് ഇങ്ങനെയൊരു ഗതിവരുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഗാംഗുലി

സ്വന്തം നഗരമായ കൊല്‍ക്കത്തയില്‍ ഇങ്ങനെയൊരു സ്ഥിതിയുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോവിഡ് 19നെ തുടര്‍ന്ന് ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ വിജനമായ കൊല്‍ക്കത്തയിലെ തെരുവുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ഒളിംപിക്‌സ് 2021ലേക്ക് നീട്ടി
Also Read

ഒളിംപിക്‌സ് 2021ലേക്ക് നീട്ടി

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഗാംഗുലി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ നഗരം ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയില്ല. സുരക്ഷിതരായി ഇരിക്കൂ... ഈ പ്രതിസന്ധി വൈകാതെ തീരും...എല്ലാവര്‍ക്കും സ്‌നേഹത്തോടെ...' എന്നാണ് ഗാംഗുലിയുടെ ട്വീറ്റ്.

പശ്ചിമബംഗാളില്‍ ഇതുവരെ 9 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും വിദേശ യാത്രയുടെ പശ്ചാത്തലമില്ല. ഇത് സമൂഹവ്യാപനത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്ന ആശങ്കയുണ്ട്. ഒരാളാണ് ബംഗാളില്‍ ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 476 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഒമ്പത് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.