LiveTV

Live

Cricket

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളും നിരീക്ഷണത്തില്‍, ടീം തങ്ങിയത് കനിക കപൂര്‍ താമസിച്ച ഹോട്ടലില്‍

ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയശേഷം ലഖ്‌നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കനിക റൂമെടുത്തിരുന്നു. ഇവിടെയാണ് ലക്‌നൗവില്‍ ഏകദിനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം...

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളും നിരീക്ഷണത്തില്‍, ടീം തങ്ങിയത് കനിക കപൂര്‍ താമസിച്ച ഹോട്ടലില്‍

ഇന്ത്യയിലേക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമും നിരീക്ഷണത്തില്‍. കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ച അതേ ഹോട്ടലിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചിരുന്നത്.

ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയശേഷം ലഖ്‌നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കനിക റൂമെടുത്തിരുന്നു. ഇവിടെയാണ് ലക്‌നൗവില്‍ ഏകദിനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചത്. മാര്‍ച്ച് 15നായിരുന്നു ലഖ്‌നൗവില്‍ രണ്ടാം ഏകദിനം തീരുമാനിച്ചിരുന്നത്.

എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ഏകദിന പരമ്പര തന്നെ റദ്ദാക്കി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയ ടീം അംഗങ്ങള്‍ വീടുകളില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിലാണ്.

മാര്‍ച്ച് 11 മുതല്‍ നഗരത്തിലുണ്ടായിരുന്ന കനികയുടെ റൂട്ട് മാപ്പ് കണ്ടെത്താന്‍ അധികൃതര്‍ വിപുലമായ ശ്രമമാണ് നടത്തുന്നത്. പ്രാദേശിക ഭരണകൂടത്തിലേയും യു.പി ആരോഗ്യ വകുപ്പിലേയും ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 100 ടീമുകളാണ് റൂട്ട് മാപ്പ് തയ്യാറാക്കുന്നത്.