LiveTV

Live

Cricket

കോടിക്കണക്കിന് പേരുടെ കഠിനാധ്വാനം ചില വിഡ്ഢികള്‍ തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ഷ ബോഗ്ലെ

കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ബി.ജെ.പി എം.പി ദുഷ്യന്ത് സിംങ് പങ്കെടുത്തിരുന്നു. ദുഷ്യന്ത് സിംങുമായി സമ്പര്‍ക്കം വന്നവരില്‍ ഇന്ത്യന്‍ രാഷ്ട്രപതി വരെയുണ്ട്..

കോടിക്കണക്കിന് പേരുടെ കഠിനാധ്വാനം ചില വിഡ്ഢികള്‍ തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ഷ ബോഗ്ലെ

കൊറോണ വൈറസിന്റെ ഭീകരത തിരിച്ചറിഞ്ഞ് രാജ്യം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഒറ്റപ്പെട്ട ചിലരുടെ വിഡ്ഢിത്തം നിരഞ്ഞ പെരുമാറ്റത്തെ ചോദ്യം ചെയ്ത് ഹര്‍ഷ ബോഗ്ലെ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 222 ആയി. ഈ ഗുരുതര സാഹചര്യത്തിലും പാര്‍ട്ടിയും ആഘോഷങ്ങളുമായി ചിലര്‍ മുന്നോട്ടുപോകുന്നതിനെയാണ് ഹര്‍ഷ ബോഗ്ലെ കുറ്റപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ മറ്റു ചില വിദ്യാഭ്യാസമുള്ളവര്‍ കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തി പാര്‍ട്ടികള്‍ നടത്തുന്നത് വിഡ്ഢിത്തവും നിരാശപ്പെടുത്തുന്നതുമാണെന്നായിരുന്നു ബോഗ്ലെയുടെ ട്വീറ്റ്. ലക്ഷങ്ങള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെ കുറച്ചുപേര്‍ നടത്തുന്ന ഇത്തരം നിസാര കാര്യങ്ങള്‍ ഈ യുദ്ധത്തില്‍ നമ്മെ പരാജയപ്പെടുത്തും. ഉണര്‍ന്നിരുന്ന് പോരാടുകയാണ് വേണ്ടത്. ബോഗ്ലെ കൂട്ടിച്ചേര്‍ക്കുന്നു.

ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെയുടെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹര്‍ഷ ബോഗ്ലെയുടെ ട്വീറ്റ്. ലണ്ടനില്‍ നിന്നും മാര്‍ച്ച് 11നാണ് കനിക കപൂര്‍ ലക്‌നൗവില്‍ തിരിച്ചെത്തിയത്. കനിക സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത ബി.ജെ.പി എം.പി ദുഷ്യന്ത് സിംങും പങ്കെടുത്തിരുന്നു.

മേരി കോം ക്വാറന്റെയ്ന്‍ വ്യവസ്ഥ ലംഘിച്ചു, രാഷ്ട്രപതി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തു
Also Read

മേരി കോം ക്വാറന്റെയ്ന്‍ വ്യവസ്ഥ ലംഘിച്ചു, രാഷ്ട്രപതി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തു

ദുഷ്യന്ത് സിംങ് പിന്നീട് രാഷ്ട്രപതി ഭവനില്‍ പോയി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വരെ കണ്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാജ്യത്തെ രാഷ്ട്രപതിക്ക് വരെ കൊറോണ വൈറസ് പരിശോധന നടത്തേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കനിക കപൂറിന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്. ബോക്‌സിംങ് താരം മേരി കോം ക്വാറന്റെയ്ന്‍ വ്യവസ്ഥകള്‍ ലംഘിച്ച് രാഷ്ട്രപതി ഭവനില്‍ വിരുന്നില്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്.