LiveTV

Live

Cricket

ഇന്ത്യയില്‍ നിന്നും മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീം രണ്ടാഴ്ച്ച വീടുകളില്‍ നിരീക്ഷണത്തില്‍

ഇന്ത്യയില്‍ പരമാവധി മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കിലും നാട്ടിലെത്തിയ ശേഷവും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കോവിഡ് 19നെ കൈകാര്യം ചെയ്യാനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം അധികൃതരുടെ തീരുമാനം...

ഇന്ത്യയില്‍ നിന്നും മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീം രണ്ടാഴ്ച്ച വീടുകളില്‍ നിരീക്ഷണത്തില്‍

ഇന്ത്യയില്‍ ക്രിക്കറ്റ് ഏകദിന പരമ്പരക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം വല്ലാത്തൊരു കുരുക്കിലാണ് വന്നുപെട്ടത്. ആദ്യ മത്സരം മഴമൂലം റദ്ദാക്കി, തുടര്‍ന്നുള്ള രണ്ട് മത്സരങ്ങള്‍ കൊറോണ വ്യാപിച്ചതോടെ ഒഴിവാക്കേണ്ടി വന്നു. ഒരു പന്തുപോലും എറിയാതെ പത്തു ദിവസം ഇന്ത്യയില്‍ കഴിയേണ്ടി വന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. പക്ഷേ സ്വാഭാവിക മുന്‍കരുതലായി ടീം അംഗങ്ങളേയും ഒഫീഷ്യലുകളേയും രണ്ടാഴ്ച്ച വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കാനാണ് അധികൃതരുടെ തീരുമാനം.

പരമ്പരക്കായി ദക്ഷിണാഫ്രിക്കയില്‍ നിന്നും പുറപ്പെട്ട ടീം ദുബൈ, ഡല്‍ഹി, ധര്‍മ്മശാല, ലക്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ തങ്ങിയ ശേഷമാണ് തിരിച്ച് നാട്ടിലെത്തിയത്. കോവിഡ് 19 ലോകം മുഴുവന്‍ ഭീതി പരത്തുന്ന സാഹചര്യത്തില്‍ സംഘത്തിലെ എല്ലാവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് നല്ലതെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷുഹൈബ് മഞ്ജ്ര അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടത്.

ഇന്ത്യയില്‍ ഉള്ള സമയത്ത് കൃത്യമായ മുന്‍കരുതലുകള്‍ ദക്ഷിണാഫ്രിക്കന്‍ സംഘം പാലിച്ചിരുന്നു. യാത്രകള്‍ പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ അണുനശീകരണം ഉറപ്പുവരുത്തിയ ശേഷമായിരുന്നു. എങ്കിലും പരമാവധി കോവിഡ് 19 സാധ്യതയെ ഒഴിവാക്കാനായാണ് രണ്ടാഴ്ച്ച വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.