LiveTV

Live

Cricket

ഗബ്ബാര്‍ ബച്ചക്കടചക്ക.... സ്വന്തം ഹിന്ദി കേട്ട് ഗെയില്‍ പോലും തലതല്ലി ചിരിച്ചപ്പോള്‍

യുവരാജ് സിംഗാണ് ക്രിസ് ഗെയിലിന്റെ ഹിന്ദി ഡയലോഗ് വീഡിയോ പുറത്തുവിട്ടത്...

ഗബ്ബാര്‍ ബച്ചക്കടചക്ക.... സ്വന്തം ഹിന്ദി കേട്ട് ഗെയില്‍ പോലും തലതല്ലി ചിരിച്ചപ്പോള്‍

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ്‌സിംങാണ് വിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ ഹിന്ദി ഡയലോഗ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വീഡിയോ എടുത്തവരും യുവരാജും മാത്രമല്ല സ്വന്തം ഡയലോഗ് കേട്ട് ക്രിസ് ഗെയില്‍ തന്നെ തലതല്ലി ചിരിക്കുന്നുണ്ട് ഈ വീഡിയോയില്‍.

കോണ്‍ഫിഡന്‍സ് മേരാ! ഗബ്ബര്‍ ബനേഗി തേരി... എന്നായിരുന്നു ക്രിസ് ഗെയില്‍ പറയേണ്ട ഡയലോഗ്. അതില്‍ ആദ്യ ഭാഗം എങ്ങനെയൊക്കെയോ ഗെയില്‍ പറഞ്ഞൊപ്പിക്കുന്നുണ്ട്. ഗബ്ബര്‍ തൊട്ടുള്ള ഡയലോഗ് എന്താണ് പറഞ്ഞതെന്ന് ക്രിസ് ഗെയിലിന് പോലും മനസിലാവില്ല.

ഐ.പി.എല്ലില്‍ കിംങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ക്രിസ് ഗെയില്‍. ഐ.പി.എല്ലിന്റെ പതിമൂന്നാം പതിപ്പ് ഏപ്രില്‍ 15 മുതലാണ് ആരംഭിക്കുക. നേരത്തെ മാര്‍ച്ച് 29ന് നിശ്ചയിച്ചിരുന്ന ടൂര്‍ണ്ണമെന്റ് കൊറോണ ഭീതിയെ തുടര്‍ന്നാണ് നീട്ടിയത്. ഐ.പി.എല്‍ നടക്കുകയാണെങ്കില്‍ തന്നെ മത്സരങ്ങള്‍ ചുരുക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.