LiveTV

Live

Cricket

കൊറോണയെ കരുതലോടെ നേരിടാമെന്ന് കോഹ്‌ലിയും രാഹുലും ലക്ഷ്മണും

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകത കൂടി പറയുന്നതാണ് ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റുകള്‍...

കൊറോണയെ കരുതലോടെ നേരിടാമെന്ന് കോഹ്‌ലിയും രാഹുലും ലക്ഷ്മണും

കൊറോണ വൈറസ് പടരുന്നതിനിടെ പൊതുസമൂഹത്തിന് ആത്മവിശ്വാസം പകര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കെ.എല്‍ രാഹുലും മുന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണും. മൂന്ന് പേരും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്.

''ആവശ്യമായ മുന്‍കരുതലുകളെടുത്ത് കരുത്തോടെ കൊവിഡ്19നെ നേരിടാം. ജാഗ്രതയോടെ സുരക്ഷിതരായിരിക്കുക. പ്രതിരോധമാണ് ചികിത്സയേക്കാള്‍ പ്രധാനമെന്ന് എപ്പോഴും ഓര്‍ക്കുക' എന്നാണ് കോഹ്‌ലിയുടെ ട്വീറ്റ്.

'ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ കൂടുതല്‍ കരുത്തോടെ പരസ്പരം സംരക്ഷിക്കണം. ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായിരിക്കുക' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അര്‍ഥവത്തായ ഒരു ചിത്രം സഹിതമാണ് വി.വി.എസ് ലക്ഷ്മണ്‍ തന്റെ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. നമ്മള്‍ ഓരോരുത്തരും എടുക്കുന്ന മുന്‍കരുതലുകള്‍ മറ്റുള്ളവരുടെ ജീവന്‍ പോലും രക്ഷിച്ചേക്കാമെന്ന സന്ദേശമാണ് ലക്ഷ്മണ്‍ നല്‍കുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ന്യൂസിലന്റ് ഏകദിന പരമ്പര റദ്ദാക്കിയിരുന്നു. മാര്‍ച്ച് 29ന് നടക്കേണ്ട ഐ.പി.എല്‍ ഏപ്രില്‍ 15ലേക്ക് നീട്ടിവെച്ചിട്ടുമുണ്ട്.