LiveTV

Live

Cricket

ഐ.പി.എല്‍ നടന്നാല്‍ തന്നെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് ഗാംഗുലി

ഐ.പി.എല്ലിനെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞു. ഭാഗീകമായാണോ പൂര്‍ണ്ണമായോണോ ബാധിച്ചത് എന്ന് മാത്രമേ അറിയാനുള്ളൂ...

ഐ.പി.എല്‍ നടന്നാല്‍ തന്നെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് ഗാംഗുലി

ഐ.പി.എല്ലിന്റെ പതിമൂന്നാം പതിപ്പ് നടക്കുകയാണെങ്കില്‍ തന്നെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കാനാണ് സാധ്യതയെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവില്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് നീട്ടിയിരിക്കുകയാണ്. സാഹചര്യങ്ങള്‍ അനുകൂലമായി ഐ.പി.എല്‍ നടത്തിയാല്‍ തന്നെ ഇക്കുറി മത്സരങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് ഗാംഗുലി സൂചന നല്‍കിയിരിക്കുന്നത്.

'ഏപ്രില്‍ 15 മുതല്‍ ഐ.പി.എല്‍ നടന്നാല്‍ തന്നെ നമുക്ക് 15 ദിവസങ്ങള്‍ നഷ്ടമായെന്ന് വേണം വിലയിരുത്താന്‍. അങ്ങനെ വരുമ്പോള്‍ മത്സരങ്ങളുടെ എണ്ണത്തിലും കുറവുണ്ടാകും. അതേസമയം എത്ര മത്സരങ്ങള്‍ കുറവുണ്ടാകുമെന്ന് ഈ അവസരത്തില്‍ പറയാനാകില്ല' ഗാംഗുലി വ്യക്തമാക്കി. മുംബൈയില്‍ നടന്ന ഐ.പി.എല്‍ ഗവേണിംങ് കമ്മറ്റി യോഗത്തിന് ശേഷമായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

കോവിഡ് 19: ഐ.പി.എല്‍ ഏപ്രില്‍ 15 വരെ നീട്ടി
Also Read

കോവിഡ് 19: ഐ.പി.എല്‍ ഏപ്രില്‍ 15 വരെ നീട്ടി

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും പണക്കൊഴുപ്പുള്ള ടൂര്‍ണ്ണമെന്റായ ഐ.പി.എല്‍ റദ്ദാക്കിയാല്‍ വലിയ സാമ്പത്തിക നഷ്ടമാണ് ഫ്രാഞ്ചെയ്‌സികള്‍ക്കും ബി.സി.സി.ഐക്കും സംഭവിക്കുക. ഐ.പി.എല്‍ നടന്നില്ലെങ്കില്‍ 3000 മുതല്‍ 3500 കോടി രൂപയുടെ വരെ നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ജനങ്ങള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെയാണ് കായിക മത്സരങ്ങളെ ബാധിച്ചു തുടങ്ങിയത്. ആദ്യം അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ കളി നടത്താന്‍ ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ കളിക്കാരും കൊറോണ നിഴലിലായതോടെ മത്സരങ്ങള്‍ തന്നെ റദ്ദാക്കുകയായിരുന്നു. മഹാരാഷ്ട്ര, കര്‍ണ്ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ സര്‍ക്കാരുകള്‍ ഐ.പി.എല്‍ നടത്താന്‍ അനുമതി നല്‍കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

30 ഡിഗ്രിയില്‍ കൊറോണ പിടിച്ചു നില്‍ക്കുമോ?
Also Read

30 ഡിഗ്രിയില്‍ കൊറോണ പിടിച്ചു നില്‍ക്കുമോ?

ഇന്ത്യയില്‍ ഇതുവരെ എണ്‍പതിലേറെ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകെ 1.50 ലക്ഷത്തോളം പേര്‍ക്ക് കോവിഡ് 19 ബാധിക്കുകയും അയ്യായിരക്കിലേറെ പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോള തലത്തിലും ഇന്ത്യയിലും വിവിധ കായിക മത്സരങ്ങള്‍ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്.