LiveTV

Live

Cricket

റോഡ് സേഫ്റ്റി വേള്‍ഡ് സിരീസിലെ ബാക്കി മത്സരങ്ങള്‍ നീട്ടിവെച്ചു

ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ പങ്കെടുത്തിരുന്നത്...

റോഡ് സേഫ്റ്റി വേള്‍ഡ് സിരീസിലെ ബാക്കി മത്സരങ്ങള്‍ നീട്ടിവെച്ചു

റോഡ് സേഫ്റ്റി വേള്‍ഡ് ക്രിക്കറ്റ് സിരീസ് ട്വന്റി 20 ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ നീട്ടിവെച്ചു. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് നടപടി. കളിക്കാരും സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

പത്താന്‍ തിളങ്ങി, ശ്രീലങ്ക ലെജന്റ്‌സിനെ ഇന്ത്യ വീണ്ടും തോല്‍പിച്ചു
Also Read

പത്താന്‍ തിളങ്ങി, ശ്രീലങ്ക ലെജന്റ്‌സിനെ ഇന്ത്യ വീണ്ടും തോല്‍പിച്ചു

കളിക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് മത്സരങ്ങള്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിന്നും മാറ്റം വരുന്ന മുറക്ക് മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. നേരത്തെ പൂനെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ നിന്നും നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക് മത്സരങ്ങള്‍ മാറ്റാന്‍ ശ്രമമുണ്ടായിരുന്നു.

എന്നാല്‍ കൊറോണ ഭീതി കൂടുതല്‍ ശക്തമായതോടെ മത്സരങ്ങള്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച്ച മഹാരാഷ്ട്രയില്‍ പത്ത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

സച്ചിനും സേവാഗും തകര്‍ത്തടിച്ചു, ഇന്ത്യക്ക് ജയം
Also Read

സച്ചിനും സേവാഗും തകര്‍ത്തടിച്ചു, ഇന്ത്യക്ക് ജയം

ടൂര്‍ണമെന്റില്‍ ബാക്കിയുള്ള ഏഴ് മത്സരങ്ങളാണ് നീട്ടിവെക്കുന്നത്. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ പങ്കെടുത്തിരുന്നത്. കളിച്ച ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യന്‍ ലെജന്റ്‌സ് വിജയിച്ചിരുന്നു.