LiveTV

Live

Cricket

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചു

മാര്‍ച്ച് 15ന് രണ്ടാം ഏകദിനം നടക്കുന്ന ലക്‌നൗവിലേക്ക് രണ്ട് ടീമുകളും തിരിച്ചിട്ടുണ്ട്...

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം മഴമൂലം ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചു. മൂന്ന് ഏകദിനങ്ങള്‍ ഉള്ള പരമ്പരയിലെ ധര്‍മ്മശാലയില്‍ നിശ്ചയിച്ചിരുന്ന ആദ്യ ഏകദിനമാണ് ഉപേക്ഷിച്ചത്.

മാര്‍ച്ച് 15ന് രണ്ടാം ഏകദിനം നടക്കുന്ന ലക്‌നൗവിലേക്ക് രണ്ട് ടീമുകളും തിരിച്ചിട്ടുണ്ട്. മൂന്നാം ഏകദിനം 18ന് കൊല്‍ക്കത്തയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് തിരിച്ചത്. കിവീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പരകളില്‍ ഇന്ത്യ 2-0ത്തിനും 3-0ത്തിനും തോറ്റിരുന്നു.

പരിക്ക് മൂലം ടീമിന് പുറത്തായിരുന്ന ധവാനും ഹാര്‍ദികും ഭുവനേശ്വര്‍ കുമാറും ധര്‍മ്മശാലയില്‍ കളിക്കുമെന്നായിരുന്നു പ്രതീക്ഷ. ദക്ഷിണാഫ്രിക്കന്‍ നിരയിലാകട്ടെ ഫാഫ് ഡു പ്ലെസിസ് ആസ്‌ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിന് ശേഷം ആദ്യമായി ഏകദിനം കളിക്കാനിറങ്ങുമെന്നും പ്രതീക്ഷിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക അവസാനമായി ഇന്ത്യയില്‍ ഏകദിന പരമ്പരക്ക് വന്നപ്പോള്‍ 5-1നായിരുന്നു ഇന്ത്യയുടെജയം. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും പ്രോട്ടീസിനെ ഇന്ത്യ തോല്‍പിച്ചിരുന്നു.

ഐ.പി.എല്ലിനും കൊറോണ ഭീഷണി
Also Read

ഐ.പി.എല്ലിനും കൊറോണ ഭീഷണി

കൊറോണയുടെ പശ്ചാത്തലത്തില്‍ കളിക്കാര്‍ക്ക് കര്‍ശനമായ നിര്‍ദേശങ്ങള്‍ കളിക്ക് മുമ്പ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരുന്നു. ആരാധകരുമായി അടുത്ത് ഇടപഴകരുതെന്നും സെല്‍ഫി എടുക്കരുതെന്നും കൈ കൊടുക്കരുതെന്നും അടക്കമുള്ള കാര്യങ്ങള്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളിലുണ്ടായിരുന്നു. അതേസമയം പന്തിന്റെ തിളക്കം കുറക്കാനായി തുപ്പലുപയോഗിച്ച് പാന്റിലും ടൗവ്വലിലും ഉരക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ടീം തീരുമാനിച്ചിരുന്നെന്ന് മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ ഭുവി പറഞ്ഞിരുന്നു.