LiveTV

Live

Cricket

കൈ കൊടുക്കല്‍, സെല്‍ഫി, തുപ്പലുതൊട്ട് പന്ത് മിനുക്കല്‍... കൊറോണ വിലക്കുകള്‍ക്കിടെ ആദ്യ ഏകദിനം

കളിക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ബി.സി.സി.ഐ പുറത്തിറക്കിയിട്ടുണ്ട്...

കൈ കൊടുക്കല്‍, സെല്‍ഫി, തുപ്പലുതൊട്ട് പന്ത് മിനുക്കല്‍... കൊറോണ വിലക്കുകള്‍ക്കിടെ ആദ്യ ഏകദിനം

കൊറോണ വൈറസ് രാജ്യത്ത് പടരുമോ എന്ന ആശങ്ക നിലനില്‍ക്കെ ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. കൊറോണ ഭീതിയില്‍ 40 ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റിട്ടുള്ളത്. ധര്‍മ്മശാലയില്‍ ഉച്ചക്ക് ഒന്നര മുതലാണ് മത്സരം.

ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ തിരിച്ചുവരവിലുള്ള ആദ്യ മല്‍സരമാണിത്. അഞ്ച് മാസത്തിനു ശേഷമാണ് ഹാര്‍ദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഡി.വൈ പാട്ടില്‍ ടി20 ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ അടിച്ച് ഫോം തെളിയിച്ച ശേഷമാണ ഹാര്‍ദിക് ടീമിലേക്ക് വീണ്ടുമെത്തുന്നത്.

20 സിക്‌സ്! ഹാര്‍ദികിന്റെ ബാറ്റിംങില്‍ ആവേശം മൂത്ത് കാണികള്‍ പിച്ച് കയ്യേറി
Also Read

20 സിക്‌സ്! ഹാര്‍ദികിന്റെ ബാറ്റിംങില്‍ ആവേശം മൂത്ത് കാണികള്‍ പിച്ച് കയ്യേറി

മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ തുപ്പലുപയോഗിച്ച് പന്ത് മിനുക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ രീതി ഒഴിവാക്കുമോ എന്നായിരുന്നു ഭുവനേശ്വര്‍ കുമാറിനോട് ചോദിച്ചത്. ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ടീം ഡോക്ടര്‍മാരാണ് അന്തിമ തീരുമാനമെടുക്കുകയെന്നുമാണ് ഭുവി അറിയിച്ചത്.

താരങ്ങളുടെ വ്യക്തി ശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ചും ആരാധകരുമായി അടുത്ത് ഇടപഴകുന്നതുന്നതിനെക്കുറിച്ചുമെല്ലാം ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പനിയോ ചുമയോ മറ്റു ലക്ഷണങ്ങളോ ടീമിലെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ മെഡിക്കല്‍ സംഘത്തെ അറിയിക്കണമെന്നും ബി.സി.സി.ഐ നിര്‍ദേശമുണ്ട്.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പരമ്പര റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ടീമിനൊപ്പമുള്ള സുരക്ഷാ സംഘവും വൈദ്യസംഘവും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പരിശീലകന്‍ ബൗച്ചര്‍ അറിയിച്ചിട്ടുണ്ട്.