LiveTV

Live

Cricket

രഞ്ജി ഫൈനല്‍: പൂജാര ബാറ്റിംങിനിടെ പിന്മാറി, സൗരാഷ്ട്ര 5ന് 206

24 പന്തില്‍ അഞ്ച് റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് ചേതേശ്വര്‍ പൂജാര ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പിന്മാറിയത്...

രഞ്ജി ഫൈനല്‍: പൂജാര ബാറ്റിംങിനിടെ പിന്മാറി, സൗരാഷ്ട്ര 5ന് 206

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യ ദിനം സൗരാഷ്ട്ര 5 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര(24 പന്തില്‍ 5) ക്രീസ് വിട്ടത് സൗരാഷ്ട്രക്ക് തിരിച്ചടിയായി. ബംഗാളിനായി ആകാശ്ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി.

സാധാരണ മൂന്നാമനായി ഇറങ്ങാറുള്ള പൂജാര സ്വയം ആറാം നമ്പറിലേക്ക് പിന്‍വാങ്ങുകയായിരുന്നു. ടോസ് നേടി ബാറ്റിംങിനിറങ്ങിയ സൗരാഷ്ട്ര 4ന് 182 എന്ന നിലയിലായപ്പോഴാണ് പൂജാര കളിക്കാനിറങ്ങിയത്. എന്നാല്‍ 24 പന്ത് നേരിട്ട ശേഷം 32കാരനായ പൂജാര റിട്ടയേഡ് ഹര്‍ട്ടാവുകയായിരുന്നു.

ന്യൂസിലന്റിനോട് 2-0ത്തിന് തോറ്റ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നു പുജാര. ന്യൂസിലന്റില്‍ നിന്നും തിരിച്ചെത്തിയ ഉടന്‍ പൂജാര സൗരാഷ്ട്ര ടീമിനൊപ്പം ചേരുകയായിരുന്നു. പൂജാര ക്രീസ് വിട്ടത് സൗരാഷ്ട്രക്ക് തിരിച്ചടിയായി. എന്നാല്‍ അടുത്ത ദിവസം ഇന്നിംങ്‌സ് അവസാനിക്കും മുമ്പ് അസുഖം ഭേദമായാല്‍ പൂജാരക്ക് ബാറ്റിംങിനിറങ്ങാമെന്നത് സൗരാഷ്ട്രക്ക് പ്രതീക്ഷ നല്‍കുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംങിനിറങ്ങിയ സൗരാഷ്ട്രക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഹര്‍വിക് ദേശായിയും(38) അവി ബാരറ്റും(54) ചേര്‍ന്ന് 82 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ക്ഷമയോടെയായിരുന്നു ഇരുവരും ബാരറ്റ് വീശിയത്. പിന്നീട് വിശ്വരാജ് ജഡേജയും(92 പന്തില്‍ 54) സൗരാഷ്ട്രക്കായി അര്‍ധ സെഞ്ചുറി നേടി.

ബംഗാളിനായി 14.5 ഓവറില്‍ 41 റണ്‍സ് വഴങ്ങി ആകാശ്ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഓരോ വിക്കറ്റുമായി ഇഷാന്‍ പൊരേലും ഷഹബാസും ആകാശ്ദീപിന് പിന്തുണ നല്‍കി