LiveTV

Live

Cricket

ഐ.പി.എല്ലും കൊറോണ ഭീതിയിലോ ? ബി.സി.സി.ഐ നല്‍കുന്ന സൂചന ഇങ്ങനെ...

ബി.സി.സി.ഐ അധിക മെഡിക്കൽ ടീമുകളെ സ്റ്റേഡിയങ്ങളിൽ ഉൾപ്പെടുത്തുകയും വേദിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് എല്ലാ കാണികളെയും പരിശോധനക്ക് വിധേയരാക്കും

ഐ.പി.എല്ലും കൊറോണ ഭീതിയിലോ ? ബി.സി.സി.ഐ നല്‍കുന്ന സൂചന ഇങ്ങനെ...

ഇന്ത്യൻ പ്രീമിയർ ലീഗിനെ (ഐ‌.പി.‌എൽ) കൊറോണ വൈറസ് ഉയര്‍ത്തുന്ന ആശങ്ക ബാധിക്കില്ലെന്നും ഐ‌.പി.‌എല്ലിന്റെ പതിമൂന്നാം സീസൺ വിജയകരമായി നടത്തുന്നതിന് എല്ലാ മുൻകരുതൽ നടപടികളും ബോർഡ് സ്വീകരിക്കുമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ ബി.സി.സി.ഐ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ടൂർണമെന്റ് ഇപ്പോൾ മാറ്റിവയ്ക്കാനുള്ള പദ്ധതിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

“ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, എല്ലാ മുൻകരുതലുകളും എടുക്കും. സുരക്ഷാ പരിശോധനകളിലൂടെ അല്ലാതെ ഒരാള്‍ക്കും വേദിയിലേക്ക് പ്രവേശിക്കാനാകില്ല. പദ്ധതികളെല്ലാം തയ്യാറാണ്. ഐ‌.പി.‌എല്ലിന് ഇനിയും സമയമുണ്ട്. പരിഭ്രാന്തരാകരുത്. ഇപ്പോൾ ഒരു തീരുമാനവും എടുത്തിട്ടില്ല, ”ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു. ബി.സി.സി.ഐ അധിക മെഡിക്കൽ ടീമുകളെ സ്റ്റേഡിയങ്ങളിൽ ഉൾപ്പെടുത്തുകയും വേദിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് എല്ലാ കാണികളെയും പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും. ഐ.പി.എൽ 2020 മാർച്ച് 29 നാണ് ആരംഭിക്കുക. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തില്‍ വാങ്കഡെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.