LiveTV

Live

Cricket

ടി20 ലോകകപ്പ്: ഇന്ത്യ ആസ്‌ട്രേലിയ കലാശപോരാട്ടം ഇന്ന്

വനിതാ ക്രിക്കറ്റിലെ ഏറ്റവും ‘വലിയ’ മത്സരത്തിന് മെല്‍ബണില്‍ അരങ്ങൊരുങ്ങി കഴിഞ്ഞു. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30മുതലാണ് മത്സരം...

ടി20 ലോകകപ്പ്: ഇന്ത്യ ആസ്‌ട്രേലിയ കലാശപോരാട്ടം ഇന്ന്

വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്. കന്നിക്കീരിടം ലക്ഷ്യമിട്ട് ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ നിലവിലെ ജേതാക്കളായ ആസ്ത്രലിയയെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് മെല്‍ബണിലാണ് മത്സരം.

മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തില്‍ തിങ്ങി നിറഞ്ഞ മുക്കാല്‍ ലക്ഷത്തിലേറെകാണികള്‍. അമേരിക്കന്‍ ഗായിക കാറ്റി പെറിയുടെ സാന്നിധ്യം. അന്താരാഷ്ട്ര വനിതാ ദിനം. ഇന്ത്യയുടെ ആദ്യ വനിതാ ലോകകപ്പ് ഫൈനലിനുള്ള അരങ്ങൊരുങ്ങി കഴിഞ്ഞു. വനിതാ ക്രിക്കറ്റിലെ ഏറ്റവും 'വലിയ' മത്സരത്തിനാണ് ഇന്ത്യയും ആസ്‌ട്രേലിയയും ഇറങ്ങുക.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം. നാല് തവണ ലോകകിരീടം നേടിയവരാണ് ആസ്‌ട്രേലിയന്‍ ടീം. അവര്‍ക്കിത് ആറാം ഫൈനലാണ്. ഇന്ന് വിജയിക്കുന്നതോടെ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി അവര്‍ക്ക് ഉറപ്പിക്കാം. നാട്ടുകാര്‍ക്ക് മുന്നില്‍ ജയം മാത്രം ലക്ഷ്യമിട്ടാകും ആസ്‌ട്രേലിയ ഇറങ്ങുക.

ടി20 ലോകകപ്പ്: ഇന്ത്യ ആസ്‌ട്രേലിയ കലാശപോരാട്ടം ഇന്ന്

ലോകകപ്പ് ഫൈനലിലെത്തുകയെന്നത് പോലും ഇന്ത്യക്ക് ഇതുവരെ സ്വപ്‌നമായിരുന്നു. ഏത് ടീമിനേയും തോല്‍പിക്കാന്‍ ശേഷിയുള്ളവരാണ് ഹര്‍മന്‍പ്രീത് കൗറിന്റെ സംഘം. കപിലിന്റെ ചെകുത്താന്മാരെ പോലെ കറുത്ത കുതിരകളാകാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക.