LiveTV

Live

Cricket

പാണ്ഡ്യയും ധവാനും ഭുവിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

പരിക്ക് ഭേദമാകാത്ത രോഹിത്ത് ശര്‍മ്മക്കു പകരം ശുഭ്മാന്‍ ഗില്ലിനും അവസരം ലഭിച്ചിട്ടുണ്ട്....

പാണ്ഡ്യയും ധവാനും ഭുവിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും ശിഖര്‍ധവാനും ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തി. കേദാര്‍ ജാവും മായങ്ക് അഗര്‍വാളുമാണ് പുറത്തായത്.

2019 സെപ്തംബറിലാണ് ഹാര്‍ദിക് ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്. പുറത്ത് പരിക്കേറ്റതിനെ തുടര്‍ന്ന് പിന്നീട് കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഹാര്‍ദികിന് ലണ്ടനില്‍ വെച്ച് ശസ്ത്രക്രിയക്കും വിധേയനാകേണ്ടിവന്നിരുന്നു. ഡിവൈ പാട്ടില്‍ ടി20 ടൂര്‍ണ്ണമെന്റില്‍ തിരിച്ചുവരവ് നടത്തിയ ഹാര്‍ദിക് രണ്ട് അതിവേഗ സെഞ്ചുറികളും കുറിച്ചിരുന്നു.

20 സിക്‌സ്! ഹാര്‍ദികിന്റെ ബാറ്റിംങില്‍ ആവേശം മൂത്ത് കാണികള്‍ പിച്ച് കയ്യേറി
Also Read

20 സിക്‌സ്! ഹാര്‍ദികിന്റെ ബാറ്റിംങില്‍ ആവേശം മൂത്ത് കാണികള്‍ പിച്ച് കയ്യേറി

കഴിഞ്ഞ ഡിസംബറില്‍ വിന്‍ഡീസിനെതിരെ നടന്ന ടി20 പരമ്പരയിലാണ് അവസാനമായി ഭുവി കളിച്ചത്. ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഭുവനേശ്വര്‍കുമാറിന് കളിയില്‍ നിന്നും മാറിനില്‍കേണ്ടി വന്നത്. ആസ്‌ട്രേലിയക്കെതിരായ ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ശിഖര്‍ധവാന് ന്യൂസിലന്റ് പര്യടനം നഷ്ടമായിരുന്നു.

ധവാന് പകരം ടീമിലെത്തിയ മായങ്ക് അഗര്‍വാളിന് ന്യൂസിലന്റില്‍ തിളങ്ങാനായിരുന്നില്ല. ശാര്‍ദൂല്‍ താക്കൂര്‍, ശിവം ദുബെ, മുഹമ്മദ് ഷമി എന്നിവരും ദക്ഷിണാഫ്രിക്കക്കെതിരായ ടീമിലില്ല. പന്തും കെ.എല്‍ രാഹുലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ സമിതിയുടെ ആദ്യ ടീം തെരഞ്ഞെടുപ്പാണ് നടന്നത്.

ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ഏകദിനം മാര്‍ച്ച് 12ന് ധര്‍മ്മശാലയിലാണ്. 15ന് ലക്‌നൗവിലും 18ന് കൊല്‍ക്കത്തയിലുമാണ് ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍.

ടീം ഇന്ത്യ - ശിഖര്‍ധവാന്‍, പൃഥ്വി ഷാ, കോഹ്‌ലി(ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, പന്ത്, ഹാര്‍ദിക്, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചഹാല്‍, ബുംറ, സെയ്‌നി, കുല്‍ദീപ്, ശുഭ്മാന്‍ഗില്‍