LiveTV

Live

Cricket

സാരിയില്‍ ബാറ്റു വീശി മിതാലി

ടി20 ലോകകപ്പ് ഫൈനലിനിറങ്ങുന്ന ഇന്ത്യന്‍ വനിതാ ടീമിന് ആശംസകളും മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് കൈമാറി...

സാരിയില്‍ ബാറ്റു വീശി മിതാലി

വനിതാ ടി20 ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് ആശംസകളുമായി മിതാലി രാജ്. 2017 വനിതാ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച താരമാണ് മിതാലി രാജ്. ലോക വനിതാ ദിനത്തിന് മുന്നോടിയായാണ് മിതാലി രാജ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ സന്ദേശം കൈമാറിയിരിക്കുന്നത്.

സാരി ഉടുത്ത് ബാറ്റു ചെയ്യുന്ന വീഡിയോയാണ് മിതാലി രാജ് പുറത്തുവിട്ടത്. നമുക്ക് ഇതും സാധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കൂ. കിരീടം നാട്ടിലെത്തിക്കൂ... എന്നാണ് മിതാലി വീഡിയോക്ക് ഒടുവില്‍ പറഞ്ഞത്.

ഞായറാഴ്ച്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ നയിക്കുക. ആതിഥേയരായ ആസ്‌ട്രേലിയയാണ് എതിരാളികള്‍. വനിതാ ക്രിക്കറ്റിലെ ഏക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് ഇന്ത്യയുടെ മിതാലി രാജിനെ കരുതുന്നത്. 20 വര്‍ഷത്തിലേറെ നീണ്ട കരിയറുള്ള ഒരേയൊരു വനിതാ ക്രിക്കറ്റ് താരമാണ് മിതാലി. വനിതാ ക്രിക്കറ്റില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോഡും മിതാലിക്ക് തന്നെ. ഏകദിനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മിതാലി രാജ് 2019ല്‍ ടി20യില്‍ നിന്നും വിരമിച്ചിരുന്നു.