LiveTV

Live

Cricket

20 സിക്‌സ്! ഹാര്‍ദികിന്റെ ബാറ്റിംങില്‍ ആവേശം മൂത്ത് കാണികള്‍ പിച്ച് കയ്യേറി

ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ 55 പന്തില്‍ 158 റണ്‍സടിച്ചാണ് ഫോം തെളിയിച്ചത്. ആ മത്സരത്തിനൊടുവില്‍ കാണികള്‍ മൈതാനം കീഴടക്കിയ വീഡിയോ പുറത്തുവന്നു....

20 സിക്‌സ്! ഹാര്‍ദികിന്റെ ബാറ്റിംങില്‍ ആവേശം മൂത്ത് കാണികള്‍ പിച്ച് കയ്യേറി

ഡി.വൈ പാട്ടീല്‍ ടി20 കപ്പ് സെമിയില്‍ 55 പന്തില്‍ 158 റണ്‍സ് അടിച്ചാണ് ഹാര്‍ദിക് പാണ്ഡ്യ ഫോം തെളിയിച്ചത്. ബി.പി.സി.എലിനെതിരെയായിരുന്നു പാണ്ഡ്യയുടെ സ്‌ഫോടനാത്മകമായ ബാറ്റിംങ്. ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംങില്‍ ആവേശം കൊണ്ട് കാണികള്‍ മത്സരശേഷം മൈതാനം കയ്യടക്കുകയും ചെയ്തു.

55 പന്തില്‍ 158 റണ്‍സ് അടിച്ച് പാണ്ഡ്യയുടെ തിരിച്ചുവരവ്
Also Read

55 പന്തില്‍ 158 റണ്‍സ് അടിച്ച് പാണ്ഡ്യയുടെ തിരിച്ചുവരവ്

ഹാര്‍ദിക് പാണ്ഡ്യയുടെ അതിവേഗ സെഞ്ചുറിയുടെ മികവില്‍ റിലയന്‍സ് വണ്‍ 104 റണ്‍സിനാണ് ബി.പി.സി.എല്ലിനെ തോല്‍പിച്ചത്. 20 കൂറ്റന്‍ സിക്‌സറുകളും ഈ ഇന്നിംങ്‌സിനിടെ പാണ്ഡ്യ പറത്തിയിരുന്നു. ഡിവെ പാട്ടില്‍ ടി20കപ്പില്‍ ഹാര്‍ദികിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ചൊവ്വാഴ്ച്ച നടന്ന ലീഗ് മത്സരത്തില്‍ പാണ്ഡ്യ 39 പന്തില്‍ 105 റണ്‍സ് അടിച്ചിരുന്നു.

പാണ്ഡ്യയുടെ ബാറ്റിംങ് കണ്ട് ആവേശത്തിലായ കാണികള്‍ പിച്ച് കയ്യേറുകയായിരുന്നു. ഹാര്‍ദിക്, ഹാര്‍ദിക്... വിളികളുമായി മൈതാനത്തിലേക്കിറങ്ങിയ ആരാധകരെ നിലക്കു നിര്‍ത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പെടാപ്പാട് പെടേണ്ടി വന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിലേക്ക് തിരിച്ചെത്താനാകുമെന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതീക്ഷ. ധര്‍മ്മശാലയില്‍ മാര്‍ച്ച് 12നാണ് ആദ്യ ഏകദിനം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു 26കാരനായ ഹാര്‍ദിക് അവസാനമായി ഇന്ത്യക്കായി കളിച്ചത്. പുറം വേദനയെ തുടര്‍ന്ന് വിശ്രമത്തിലായ താരത്തിന് ഒക്ടോബറില്‍ ശസ്ത്രക്രിയയും നടത്തേണ്ടി വന്നിരുന്നു.