LiveTV

Live

Cricket

പരിക്കേറ്റ് ടീംഇന്ത്യ, ഇഷാന്ത് ശര്‍മ്മ രണ്ടാം ടെസ്റ്റിനില്ല

നേരത്തെ രഞ്ജി ട്രോഫി മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് ഇഷാന്തിനും ഇന്ത്യക്കും ഇപ്പോള്‍ തലവേദനയായിരിക്കുന്നത്.

പരിക്കേറ്റ് ടീംഇന്ത്യ, ഇഷാന്ത് ശര്‍മ്മ രണ്ടാം ടെസ്റ്റിനില്ല

ന്യൂസിലന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളി തുടങ്ങും മുമ്പേ ഇന്ത്യക്ക് തിരിച്ചടി നല്‍കികൊണ്ട് ഇഷാന്ത് ശര്‍മ്മയുടെ പരിക്ക്. ആദ്യ ടെസ്റ്റില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇഷാന്തിന്റെ അഭാവം ക്രൈസ്റ്റ് ചര്‍ച്ചിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ കൂടിയാണ് കുറക്കുന്നത്. നേരത്തെ രഞ്ജി ട്രോഫി മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് ഇഷാന്തിനും ഇന്ത്യക്കും തലവേദനയായിരിക്കുന്നത്.

ഇത് പഴയ ആളല്ല, തകര്‍പ്പന്‍ പ്രകടനവുമായി ഇശാന്ത് ശര്‍മ്മ 
Also Read

ഇത് പഴയ ആളല്ല, തകര്‍പ്പന്‍ പ്രകടനവുമായി ഇശാന്ത് ശര്‍മ്മ 

ക്രിക്കറ്റില്‍ നിന്നും ഒരു മാസത്തെ വിശ്രമം ഇഷാന്ത് ശര്‍മ്മക്ക് വേണ്ടി വരുമെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ആദ്യ ടെസ്റ്റില്‍ ബുംറയും ഷമിയും അശ്വിനും വിക്കറ്റ് വീഴ്ത്താന്‍ പെടാപ്പാട് പെട്ടപ്പോള്‍ ഇഷാന്ത് ശര്‍മ്മയിലൂടെയായിരുന്നു ഇന്ത്യ അല്‍പമെങ്കിലും പിടിച്ചു നിന്നത്. എന്നിട്ടും വെല്ലിംങ്ടണില്‍ പത്തുവിക്കറ്റിന് കിവീസ് വിജയിക്കുകയും ചെയ്തു. സമാനമായ അന്തരീക്ഷവും പിച്ചുമുള്ള ക്രൈസ്റ്റ് ചര്‍ച്ചിലും കാര്യങ്ങള്‍ ആവര്‍ത്തിക്കാനാണ് സാധ്യത.

ഉമേഷ് യാദവ് ഇഷാന്തിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്താനാണ് സാധ്യത. നാട്ടില്‍ നാല് ടെസ്റ്റുകളില്‍ 13.65 ശരാശരിയില്‍ 23 വിക്കറ്റുകള്‍ ഉമേഷ് വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ വിദേശത്ത് കളിച്ച 17 ടെസ്റ്റുകളില്‍ 42.19 ശരാശരിയില്‍ 46 വിക്കറ്റാണ് ഉമേഷിന്റെ സമ്പാദ്യം. 2018 ഡിസംബറില്‍ ആസ്‌ട്രേലിയക്കെതിരെ പെര്‍ത്തിലായിരുന്നു ഉമേഷ് അവസാനമായി ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിച്ചത്.