LiveTV

Live

Cricket

വിക്കറ്റ് തെറിച്ച ശേഷമേ അശ്വിന് കാര്യം മനസിലായുള്ളൂ

ഇന്ത്യ ന്യൂസിലന്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൗത്തിയായിരുന്നു ഏറ്റവും അപകടകാരി. അതില്‍ തന്നെ അശ്വിനെ പുറത്താക്കിയ പന്തായിരുന്നു ഏറ്റവും മാരകം...

വിക്കറ്റ് തെറിച്ച ശേഷമേ അശ്വിന് കാര്യം മനസിലായുള്ളൂ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ന്യൂസിലന്റിനെതിരായ ടെസ്റ്റില്‍ ഇന്ത്യ പതറുകയാണ്. ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യയെ 165ന് പുറത്താക്കിയത് കിവീസ് പേസ് ബൗളര്‍മാരായിരുന്നു. രണ്ടാം ദിനം മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൗത്തിയായിരുന്നു ഏറ്റവും അപകടകാരി. അതില്‍ തന്നെ അശ്വിനെ പുറത്താക്കിയ പന്തായിരുന്നു ഏറ്റവും മാരകം.

ഈ വര്‍ഷം ടെസ്റ്റില്‍ ആദ്യം നേരിട്ട പന്ത് അശ്വിന്‍ ഇനിയൊരിക്കലും ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കില്ല. അനാവശ്യമായ റണ്ണൗട്ടിനെ തുടര്‍ന്ന് പന്ത് പുറത്തായതോടെയാണ് അശ്വിന്‍ ബാറ്റിംങിനിറങ്ങിയത്. രഹാനെക്ക് അശ്വിന്‍ പിന്തുണ നല്‍കി ഇന്ത്യന്‍ ഇന്നിംങ്‌സിന് കരുത്തുപകരുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സൗത്തിയുടെ പേസിനും സ്വിങിനും മുന്നില്‍ ആദ്യ പന്തില്‍ തന്നെ അശ്വിന്റെ വിക്കറ്റ് തെറിച്ചു.

ബാറ്റിംങില്‍ തിളങ്ങാനായില്ലെങ്കിലും ബൗളിംങില്‍ മികച്ച പ്രകടനം നടത്താന്‍ അശ്വിന് അവസരമുണ്ട്. ഇന്ത്യന്‍ ടീമിലെ ഏക സ്‌പെഷലിസ്റ്റ് സ്പിന്നറായ അശ്വിന് ഇന്ന് വെല്ലിംങ്ടണില്‍ നീണ്ട സ്‌പെല്‍ എറിയേണ്ടി വരുമെന്ന് ഉറപ്പ്. പിച്ചില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കില്ലെന്നതായിരിക്കും അശ്വിന്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി.