LiveTV

Live

Cricket

ഇത് പഴയ ബുംറ തന്നെയാണോ?

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ബുംറ കടന്നുപോകുന്നത്. ഇന്ത്യയുടെ പ്രധാന ബൗളിംങ് ആയുധത്തിന് മൂര്‍ച്ച കുറഞ്ഞതിലെ ആശങ്ക ആരാധകര്‍ മറച്ചുവെക്കുന്നില്ല...

ഇത് പഴയ ബുംറ തന്നെയാണോ?

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ മിന്നുന്ന ഫോമിലായിരുന്നു ബുംറ. 18 വിക്കറ്റുകളാണ് ടൂര്‍ണ്ണമെന്റില്‍ മാത്രം ബുംറ കൊയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യേടനത്തിനിടെ പുറത്ത് പേശിവലിവിനെ തുടര്‍ന്ന് ബുംറ കളിക്കളത്തിന് പുറത്തായി. പിന്നീടുള്ള നാല് മാസങ്ങളില്‍ ഒരു കളി പോലും അദ്ദേഹത്തിന് ഇന്ത്യക്കായി കളിക്കാനായില്ല. ഇപ്പോള്‍ തിരിച്ചെത്തിയ ബുംറയുടെ ബൗളിംങിനാകട്ടെ പഴയ മൂര്‍ച്ചയും കൃത്യതയും നഷ്ടപ്പെട്ടിരിക്കുന്നു.

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ബുംറ കടന്നുപോകുന്നത്. ഈ ജനുവരിയില്‍ വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളി തുടങ്ങിയെങ്കിലും പഴയ ബുംറയുടെ നിഴല്‍ പോലുമാകാന്‍ താരത്തിന് സാധിക്കുന്നില്ല. ഈ വര്‍ഷം ആകെ വീഴ്ത്തിയത് ഒമ്പത് വിക്കറ്റ്. പരിക്കേല്‍ക്കുന്നതിന് മുമ്പുള്ള ബുംറയുടെ കളിക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ദാരുണമാണ്.

ബുംറ
ബുംറ

തുടര്‍ച്ചയായി നാലാം ദിവസമാണ് ബുംറ കളിക്കാനിറങ്ങി വിക്കറ്റില്ലാതെ മടങ്ങുന്നത്. ബുംറ വിക്കറ്റെടുക്കുന്നില്ല എന്നതിനര്‍ഥം ബൗളിംങില്‍ ഇന്ത്യയുടെ മേല്‍ക്കൈ നഷ്ടപ്പെടുന്നുവെന്നത് കൂടിയാണ്. ന്യൂസിലന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ തന്റെ ലൈനും ലെങ്തും കൃത്യമാക്കാന്‍ പോലും ബുംറക്ക് സാധിക്കുന്നില്ല. ബുംറയുടെ പന്തുകള്‍ പിടിച്ചെടുക്കാന്‍ കീപ്പര്‍ പന്ത് വരെ പെടാപ്പാട് പെടുകയാണ്. തന്റെ വജ്രായുധമായ യോര്‍ക്കറുകള്‍ പഴയപോലെ കൃത്യതയില്‍ എറിയാനും ബുംറക്കാകുന്നില്ല.

ആരാധകര്‍ പോലും സോഷ്യല്‍മീഡിയയിലൂടെ ബുംറയുടെ കാര്യത്തില്‍ ആശങ്ക പങ്കുവെച്ചു കഴിഞ്ഞു. ബുംറ പഴയ ബുംറയല്ല എന്നായിരുന്നു ഇക്കൂട്ടത്തില്‍ ഒരു ആരാധകന്‍ പറഞ്ഞത്.