LiveTV

Live

Cricket

ഉമര്‍ അക്മലിന്റെ ടൈപ്പിംങ് പിഴവ് ആഘോഷമാക്കി സോഷ്യല്‍മീഡിയ

ഒരു വാചകത്തിലെ വാക്കുകള്‍ പരസ്പരം മാറിപോയെന്ന ‘ചെറിയൊരു’ തെറ്റേ പാക് ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍ ചെയ്തുള്ളൂ. ഇതിന്റെ പേരില്‍ #UmarAkmalQuote എന്ന ഹാഷ് ടാഗ് തന്നെ ട്രെന്‍ഡിംങാണ് സോഷ്യല്‍മീഡിയയില്‍...

ഉമര്‍ അക്മലിന്റെ ടൈപ്പിംങ് പിഴവ് ആഘോഷമാക്കി സോഷ്യല്‍മീഡിയ

ഇനിയൊരിക്കല്‍ കൂടി സോഷ്യല്‍മീഡിയയില്‍ എന്തെങ്കിലും ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യും മുമ്പ് പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍ രണ്ട് തവണ ആലോചിക്കും. അത്ര വലിയ പാഠമാണ് ഉമറിന് സോഷ്യല്‍മീഡിയ നല്‍കിയിരിക്കുന്നത്. മുന്‍ പാക് താരം അബ്ദുള്‍ റസാഖിനൊപ്പമുള്ള ഒരു സെല്‍ഫിക്ക് ഇട്ട അടിക്കുറിപ്പാണ് ഉമര്‍ അക്മലിന്റെ ട്രോളന്മാരുടെ ട്രന്‍ഡിംങ് ഹാഷ് ടാഗാക്കി മാറ്റിയിരിക്കുന്നത്.

ഫോട്ടോക്ക് ഒപ്പം ഉമര്‍ അക്മല്‍ ഉദ്ദേശിച്ചത് 'Brother from another mother' എന്ന് എഴുതാനായിരുന്നു, പക്ഷേ എഴുതി വന്നപ്പോള്‍ 'Mother from another brother' എന്നായിപ്പോയി. പോരേ പൂരം. തെറ്റ് തിരിച്ചറിഞ്ഞ് ഉമര്‍ അക്മല്‍ തിരുത്താന്‍ ശ്രമിച്ചപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. #UmarAkmalQuote എന്ന ഹാഷ് ടാഗ് തരംഗമായിരിക്കുകയാണ് ഇപ്പോള്‍. കൂട്ടത്തില്‍ ഉമര്‍ അക്മലിനെ കണക്കിന് കളിയാക്കിക്കൊണ്ടുള്ള വിവിധ സന്ദേശങ്ങളും.