LiveTV

Live

Cricket

ഇങ്ങനെയൊരു ചതി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പ്രതീക്ഷിച്ചിരിക്കില്ല 

പച്ചപുല്ലു നിറഞ്ഞ പിച്ചിന്റെ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ട്വീറ്റു ചെയ്തിരിക്കുന്നത്...

ഇങ്ങനെയൊരു ചതി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പ്രതീക്ഷിച്ചിരിക്കില്ല 

ബി.സി.സി.ഐ ന്യൂസിലന്റിനെതിരെ ആദ്യ ടെസ്റ്റ് നടക്കുന്ന പിച്ചിന്റെ ചിത്രം ട്വീറ്റ് ചെയ്തത് കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. പച്ചപ്പുല്ലുനിറഞ്ഞ വെല്ലിംങ്ടണിലെ പിച്ച് പേസര്‍മാരുടെ പറുദീസയാകുമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാകും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ചെറുതല്ലാത്ത വെല്ലുവിളിയാകും ഈ പിച്ച് സൃഷ്ടിക്കുക.

ആദ്യം ബാറ്റു ചെയ്യാനിറങ്ങുന്ന ടീമിനായിരിക്കും പ്രധാന വെല്ലുവിളി. പേസര്‍മാരുടെ മൂളിപ്പറക്കുന്ന പന്തുകള്‍ക്കൊപ്പം വിക്കറ്റുകള്‍ വീഴാനും സാധ്യത ഏറെ. ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്രയേറെ പരിചിതമല്ലാത്ത പിച്ച് ഒരുക്കിയാണ് കിവീസ് കാത്തിരിക്കുന്നത്. ആദ്യ ദിവസത്തിനകം തന്നെ ബാറ്റിംങിനിറങ്ങുന്ന ടീം പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ആദ്യത്തെ രണ്ട് ദിവസമായിരിക്കും ഈ പിച്ചില്‍ പേസര്‍മാര്‍ വാഴുക. പിന്നീടുള്ള ദിവസങ്ങളില്‍ ഫഌറ്റ് പിച്ചായി മാറുകയും ചെയ്യും. എന്നാല്‍ ആദ്യ രണ്ട് ദിവസങ്ങളെ അതിജീവിക്കാന്‍ ഏത് ടീമിലെ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയുമെന്നതാണ് ചോദ്യം. എന്തായാലും ടോസ് ലഭിക്കുന്നവര്‍ ബൗളിംങ് തെരഞ്ഞെടുക്കുമെന്ന് എതാണ്ട് ഉറപ്പിക്കാം.

പിച്ച് കണ്ട് അന്തം വിട്ടുപോയ ആരാധകര്‍ പലട്രോളുകളും കയ്യോടെ ഇറക്കിയിട്ടുണ്ട്.

രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ ന്യൂസിലന്റ് ടെസ്റ്റ് പരമ്പരയിലുള്ളത്. ടി20 പരമ്പര ഇന്ത്യ 5-0ത്തിനും ഏകദിന പരമ്പര ന്യൂസിലന്റ് 3-0ത്തിനും നേടിയിരുന്നു. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മുതലാണ് ടെസ്റ്റ് മത്സരം ആരംഭിക്കുക.