LiveTV

Live

Cricket

ധോണിയെ വളഞ്ഞ് ആരാധകര്‍, സുരക്ഷാ കവചം തീര്‍ത്ത് ഹെയര്‍ സ്‌റ്റൈലിസ്റ്റ്

ധോണിയ കണ്ട ആവേശത്തില്‍ ചില ആരാധകര്‍ ബാരിക്കേഡുകള്‍ മറികടന്നതോടെ കാര്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണമായും നിയന്ത്രിക്കാനാവാതെ വരികയായിരുന്നു...

ധോണിയെ വളഞ്ഞ് ആരാധകര്‍, സുരക്ഷാ കവചം തീര്‍ത്ത് ഹെയര്‍ സ്‌റ്റൈലിസ്റ്റ്

മഹാരാഷ്ട്രയിലെ താനെയില്‍ ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു എം.എസ് ധോണി. പ്രിയ ക്രിക്കറ്റ് താരം എത്തിയെന്ന് അറിഞ്ഞതോടെ നൂറുകണക്കിന് പേരാണ് ധോണിയെ കാണാന്‍ തടിച്ചുകൂടിയത്. അപ്രതീക്ഷിതമായി വന്‍ ജനക്കൂട്ടം എത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാനാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങി.

ധോണിയെ കണ്ട ആവേശത്തില്‍ ചില ആരാധകര്‍ തിരക്ക് കൂട്ടിയതോടെ ബാരിക്കേഡുകള്‍ മറികടന്നും പലരും ധോണിക്കടുത്തേക്കെത്തി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ധോണിയുടെ സുഹൃത്തും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ സപ്‌ന ഭവാനിയും അദ്ദേഹത്തിനായി സുരക്ഷാ കവചമൊരുക്കി. പിന്നീട് സപ്‌നതന്നെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. '90% സുരക്ഷ, 10% മുടി, 500% ആരാധിക' എന്നായിരുന്നു കൂടെയിട്ട കുറിപ്പ്.

കഴിഞ്ഞ ആഗസ്തില്‍ ഏകദിന ലോകകപ്പില്‍ നിന്നും ഇന്ത്യ സെമിയില്‍ ന്യൂസിലന്റിന് തോറ്റ് പുറത്തായതിന് ശേഷം ധോണി രാജ്യത്തിനായി കളിക്കാനിറങ്ങിയിട്ടില്ല. പലവിധത്തിലുള്ള വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ഇതിനിടെ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ 38കാരനായ ധോണി വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായി പ്രതികരിച്ചിട്ടില്ല. മാത്രമല്ല അടുത്ത സീസണില്‍ സി.എസ്.കെക്കുവേണ്ടി കളിക്കുമെന്ന് അറിയിക്കുകയും ചെയ്തു. മാര്‍ച്ച് ഒന്ന് മുതല്‍ ധോണി ചെന്നൈ പരിശീലന ക്യാമ്പിനൊപ്പം ചേരും. ഇത്തവണ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.