LiveTV

Live

Cricket

വിന്‍ഡീസിന്‍റെ ഒഷെയ്ന്‍ തോമസിന് കാറപകടത്തില്‍ പരിക്ക്  

കഴിഞ്ഞ ഞായറാഴ്ചയാണ് താരം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. അതേസമയം താരത്തിന്‍റെ പരിക്ക് ഗുരുതരമല്ല.

വിന്‍ഡീസിന്‍റെ ഒഷെയ്ന്‍ തോമസിന് കാറപകടത്തില്‍ പരിക്ക്  

വിന്‍ഡീസ് പേസ് ബൗളര്‍ ഒഷെയ്ന്‍ തോമസിന് കാറപകടത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ചയാണ് താരം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. അതേസമയം താരത്തിന്‍റെ പരിക്ക് ഗുരുതരമല്ല. ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ്.

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിന്റെ ഭാഗമല്ലാത്തതിനാല്‍ ടി20 പരമ്പരയ്ക്ക് മുമ്പ് പരിക്ക് ഭേദമായി സെലക്ഷന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് തോമസ് കളിക്കുന്നത്. വിന്‍ഡീസിനായി 20 ഏകദിനങ്ങളും 10 ടി20യും താരം കളിച്ചിട്ടുണ്ട്. 27 വിക്കറ്റുകള്‍ സ്വന്തമാക്കി. 2018ല്‍ ഇന്ത്യക്കെതിരെയായിരുന്നു തോമസിന്റെ ഏകദിന അരങ്ങേറ്റം.