LiveTV

Live

Cricket

ഡിവില്ലിയേഴ്‌സ് തിരിച്ചുവരുന്നു? സൂചന നൽകി ദക്ഷിണാഫ്രിക്കൻ കോച്ച്

വരുന്ന ഒക്ടോബർ, നവംബർ മാസങ്ങളിലായി ആസ്‌ത്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ ഡിവില്ലിയേഴ്‌സിനെ പരിഗണിക്കാമെന്നാണ് മാർക്ക് ബൗച്ചർ പറയുന്നത്

ഡിവില്ലിയേഴ്‌സ് തിരിച്ചുവരുന്നു? സൂചന നൽകി ദക്ഷിണാഫ്രിക്കൻ കോച്ച്

ദക്ഷിണാഫ്രിക്കയുടെ വെറ്ററൻ സൂപ്പർ താരം അബ്രഹാം ഡിവില്ലിയേഴ്‌സ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. വിരമിക്കൽ പ്രഖ്യാപിച്ച താരം പിന്നീട്, ആവശ്യമെങ്കിൽ ദേശീയ ടീമിൽ തിരിച്ചെത്താൻ സന്നദ്ധനാണെന്ന് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ ചീഫ് കോച്ച് മാർക്ക് ബൗച്ചർ ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവിനുള്ള സൂചനകൾ നൽകിയിരിക്കുന്നത്.

വരുന്ന ഒക്ടോബർ, നവംബർ മാസങ്ങളിലായി ആസ്‌ത്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ ഡിവില്ലിയേഴ്‌സിനെ പരിഗണിക്കാമെന്നാണ് മാർക്ക് ബൗച്ചർ പറയുന്നത് - അന്താരാഷ്ട്ര തലത്തിൽ കളിക്കാനുള്ള മികവും ആരോഗ്യവും സന്നദ്ധതയും താരം തെളിയിക്കണമെന്നു മാത്രം. തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന ഡിവില്ലിയേഴ്‌സിന്റെ പ്രസ്താവന പത്രങ്ങളിൽ വായിച്ചെന്നും എന്നാൽ താരം താനുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ബൗച്ചർ പറയുന്നു.

ഒമ്പത് മാസത്തിന് ശേഷം ഒസില്‍ ‘സ്‌പെഷല്‍’ ഗോളടിച്ചു, അഴ്‌സണലിന് ഗംഭീരജയം
Also Read

ഒമ്പത് മാസത്തിന് ശേഷം ഒസില്‍ ‘സ്‌പെഷല്‍’ ഗോളടിച്ചു, അഴ്‌സണലിന് ഗംഭീരജയം

'ഡിവില്ലിയേഴ്‌സ് മാധ്യമങ്ങളിലും പൊതുജനങ്ങളിലും ചർച്ചാ വിഷയമാണ്, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ചർച്ചയല്ല. അദ്ദേഹവുമായി ഞാൻ സംസാരിക്കുന്നുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് ഉടൻ തന്നെ അറിയാനാകും. ഞാൻ ചുമതലയേറ്റ ആദ്യ ദിവസം മുതൽ പറഞ്ഞതുപോലെ, ഞങ്ങൾ ലോകകപ്പിന് പോകുകയാണെങ്കിൽ, ഞങ്ങളുടെ ഏറ്റവും മികച്ച കളിക്കാരുമായി പോകണമെന്നാണ് ആഗ്രഹം.' - മാർക്ക് ബൗച്ചർ പറഞ്ഞു.

'എ.ബി മികച്ച ഫോമിലാണെങ്കിൽ, ലോകകപ്പിനു പോകാനുള്ള ധൈര്യമുണ്ടെങ്കിൽ, ഞങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് അദ്ദേഹം ലഭ്യനാവുകയാണെങ്കിൽ, ആ ജോലിക്ക് ഏറ്റവും മികച്ചയാളാണെങ്കിൽ അദ്ദേഹം ലോകകപ്പിന് പോവുകതന്നെ വേണം. ഇവിടെ ഈഗോയ്ക്ക് സ്ഥാനമില്ല. ഏറ്റവും മികച്ച സംഘത്തെ ലോകകപ്പിന് അയക്കുകയും കപ്പ് നേടുകയുമാണ് പ്രധാനപ്പെട്ട കാര്യം.'
മാർക്ക് ബൗച്ചർ

ഇക്കഴിഞ്ഞ തിങ്കളാഴ്ച 36 വയസ്സ് തികഞ്ഞ ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കൻ ജഴ്‌സിയിൽ 78 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 26.12 ശരാശരിയിലും 135.16 സ്‌ട്രൈക്ക് റേറ്റിലും 1672 റൺസ് നേടിയ താരം കുട്ടിക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്മാരിൽ ഒരാളാിരുന്നു. ബിഗ്ബാഷ് ലീഗിൽ ബ്രിസ്‌ബെയ്ൻ ഹീറ്റിനു വേണ്ടിയാണ് താരം അവസാനമായി കളിച്ചത്.