LiveTV

Live

Cricket

അടിമുടി രൂപമാറ്റത്തോടെ റോയല്‍ ചലഞ്ചേഴ്‌സ്, നിരാശ മാറി കോഹ്‌ലി ഇപ്പോള്‍ ആവേശത്തില്‍

കഴിഞ്ഞ ദിവസം ആര്‍.സി.ബിയുടെ ലോഗോയും ചിത്രങ്ങളും മുന്‍ പോസ്റ്റുകളുമടക്കം അപ്രത്യക്ഷമായത് വിവാദമായിരുന്നു...

അടിമുടി രൂപമാറ്റത്തോടെ റോയല്‍ ചലഞ്ചേഴ്‌സ്, നിരാശ മാറി കോഹ്‌ലി ഇപ്പോള്‍ ആവേശത്തില്‍

പുതിയ ഐ.പി.എല്‍ സീസണില്‍ ലോഗോയും ജേഴ്‌സിയും അടക്കം മാറ്റി അടിമുടി പുതിയ രൂപത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വരവ്. തങ്ങളുടെ പുതിയ ലോഗോയും ജേഴ്‌സിയും ആര്‍.സി.ബി ഒടുവില്‍ പുറത്തുവിട്ടു. വിരാട് കോഹ്‌ലി അടക്കമുള്ള ആര്‍.സി.ബി താരങ്ങള്‍ രൂപമാറ്റത്തിന്റെ ആവേശത്തിലാണ്.

ആര്‍.സി.ബിയുടെ പുതിയ ജേഴ്സി
ആര്‍.സി.ബിയുടെ പുതിയ ജേഴ്സി

അടുത്തിടെ മുത്തൂറ്റ് ഗ്രൂപ്പുമായി ആര്‍.സി.ബി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ മുത്തൂറ്റ് ഗ്രൂപ്പാകുന്നതോടെ ജെഴ്‌സിയും ലോഗോയുമെല്ലാം മാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ റിപ്പോര്‍ട്ടുകളെ ശരിവെച്ചുകൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തന്നെ പുതിയ ലോഗോയും ജേഴ്‌സിയും പുറത്തുവിട്ടിരിക്കുന്നു.

ആര്‍.സി.ബി ലോഗോയും പോസ്റ്റുകളും അപ്രത്യക്ഷമായി, പരിഭവം പറഞ്ഞ് കോഹ്‌ലിയും ചഹാലും
Also Read

ആര്‍.സി.ബി ലോഗോയും പോസ്റ്റുകളും അപ്രത്യക്ഷമായി, പരിഭവം പറഞ്ഞ് കോഹ്‌ലിയും ചഹാലും

ജേഴ്‌സിയുടെ ഹൃദയഭാഗത്ത് മുത്തൂറ്റ് ഫിന്‍കോര്‍പ് എന്ന് എഴുതിയിട്ടുണ്ട്. ചുവപ്പും കറുപ്പും തന്നെയാണ് പ്രധാന നിറങ്ങള്‍. ട്വിറ്റര്‍, യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ ലോഗോയും മാറ്റിയിട്ടുണ്ട്.

2008 മുതല്‍ ഐ.പി.എല്ലില്‍ കളിക്കുന്ന ആര്‍.സി.ബി രണ്ട് തവണ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായിട്ടില്ല. കുംബ്ലെ യുഗത്തിന് ശേഷം 2016 മുതല്‍ ഐ.പി.എല്ലില്‍ കോഹ്‌ലിയാണ് ആര്‍.സി.ബിയെ നയിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകമായ സിംഹത്തിന്റെ പുതുരൂപമാണ് ലോഗോയിലുള്ളത്.

കഴിഞ്ഞ ദിവസം ആര്‍.സി.ബിയുടെ ലോഗോയും ചിത്രങ്ങളും മുന്‍ പോസ്റ്റുകളുമടക്കം അപ്രത്യക്ഷമായത് വിവാദമായിരുന്നു. എന്തു സംഭവിച്ചെന്ന് യാതൊരു അറിവുമില്ലെന്നും ക്യാപ്റ്റനായ താന്‍ ഒന്നും അറിഞ്ഞില്ലെന്നും കോഹ്‌ലി തന്നെ പരാതി പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ചഹാലും എ.ബി ഡിവില്ലേഴ്‌സും അടക്കമുള്ള കളിക്കാര്‍ ആശങ്ക പരസ്യമായിതന്നെ പ്രകടിപ്പിക്കുകയും ചെയ്തു. അതേ കോഹ്‌ലി തന്നെ പുതുലോഗോയില്‍ ആവേശം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.