LiveTV

Live

Cricket

‘ഓരോ ഇന്ത്യക്കാരനും ഹിന്ദി നിര്‍ബന്ധമായും അറിയണം’ വിവാദത്തിന് തിരികൊളുത്തി കമന്റേറ്ററുടെ ഹിന്ദിവാദം

കര്‍ണ്ണാടകയും ബറോഡയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെ ബി.സി.സി.ഐ കമന്റേറ്റര്‍ നടത്തിയ ഹിന്ദി വാദമാണ് വിവാദമായിരിക്കുന്നത്...

‘ഓരോ ഇന്ത്യക്കാരനും ഹിന്ദി നിര്‍ബന്ധമായും അറിയണം’ വിവാദത്തിന് തിരികൊളുത്തി കമന്റേറ്ററുടെ ഹിന്ദിവാദം

ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കര്‍ണ്ണാകയും ബറോഡയും തമ്മിലുള്ള രഞ്ജി മത്സരത്തിനിടെയായിരുന്നു കമന്റേറ്റര്‍ സുശീല്‍ ഡോഷിയുടെ വിവാദ പരാമര്‍ശം. 'ഓരോ ഇന്ത്യക്കാരനും നിര്‍ബന്ധമായും ഹിന്ദി നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഹിന്ദി നമ്മുടെ മാതൃഭാഷയാണ്. ഹിന്ദിയേക്കാള്‍ വലിയ മറ്റൊരു ഭാഷയില്ല' എന്നായിരുന്നു ഡോഷിയുടെ തല്‍സമയ കമന്ററി.

സുനില്‍ ഗവാസ്‌കര്‍ ഹിന്ദിയില്‍ കമന്ററി പറയുന്നത് വെച്ചായിരുന്നു കമന്റേറ്റര്‍മാര്‍ സംസാരം തുടങ്ങിയത്. പിന്നീട് 'ഞങ്ങള്‍ ക്രിക്കറ്റു കളിക്കാരാണ് ഇനിയും ഹിന്ദി പറയണോ? എന്ന് ചോദിക്കുന്നവരെ കാണുമ്പോള്‍ ദേഷ്യമാണ് വരാറ്. നിങ്ങള്‍ ഇന്ത്യയിലാണ് താമസിക്കുന്നതെങ്കില്‍ ഹിന്ദി അറിഞ്ഞിരിക്കണം...' എന്നിങ്ങനെ സുശീല്‍ ഡോഷി തുടര്‍ന്നു. കന്നഡയും ഗുജറാത്തിയും മാതൃഭാഷകളായുള്ള രണ്ട് ടീമുകള്‍ കളിക്കുമ്പോഴായിരുന്നു സുശീല്‍ ഡോഷിയുടെ ഈ പരാമര്‍ശങ്ങള്‍.

2011ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 43 ശതമാനം ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നുണ്ട്. എന്നാല്‍ ഹിന്ദി സംസാരിക്കുന്നവരുടെ എല്ലാം മാതൃഭാഷ ഹിന്ദിയല്ല. ഭോജ്പുരി, രാജസ്ഥാനി എന്നിങ്ങനെ വിവിധ മാതൃഭാഷയുള്ളവരും ഹിന്ദി സംസാരിക്കുന്നുണ്ട്. ഹിന്ദി മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണമെടുത്താല്‍ 26 ശതമാനമേ വരൂ. എന്തായാലും ബി.സി.സി.ഐ കമന്റേറ്ററുടെ ഹിന്ദി വാദം സോഷ്യല്‍മീഡിയയില്‍ നിരവധി വിമര്‍ശങ്ങളാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.