LiveTV

Live

Cricket

ജസ്പ്രീത് ബുംറയുടെ ഒന്നാം റാങ്ക് പോയി 

ഐ.സി.സി ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ ഒന്നാം റാങ്ക് നഷ്ടമായി. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ക്ക് തിരിച്ചടിയായത്.

ജസ്പ്രീത് ബുംറയുടെ ഒന്നാം റാങ്ക് പോയി 

ഐ.സി.സി ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ ഒന്നാം റാങ്ക് നഷ്ടമായി. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ക്ക് തിരിച്ചടിയായത്. പുതിയ റാങ്കിങ് പ്രകാരം ന്യൂസിലാന്‍ഡിന്റെ ട്രെന്‍ഡ് ബൗള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ബുംറ രണ്ടാം സ്ഥാനത്തും. നിലവിലെ റേറ്റിങ് പ്രകാരം ട്രെന്‍ഡ് ബൗള്‍ട്ടിന് 727ഉം ബുംറക്ക് 719 ഉം ആണ്. 701 റേറ്റിങുമായി അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാനാണ് മൂന്നാം സ്ഥാനത്ത്.

പരിക്കിനെ തുടര്‍ന്ന് കുറച്ചുകാലം ടീമിന് പുറത്തായിരുന്നു ബുംറ. തിരിച്ചെത്തിയ ബുംറ കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ ഒരു വിക്കറ്റാണ് നേടിയത്. ന്യൂസീലന്‍ഡിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ബുംറ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുകയും ചെയ്തു. ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ 64 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റുകളൊന്നും നേടാനുമായില്ല. മൂന്നാം ഏകദിനത്തിലും പ്രകടനം മോശമായിരുന്നു.

നേരത്തെ ബുംറയുടെ പ്രകടനത്തില്‍ ആശങ്ക പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ രംഗത്ത് എത്തിയിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ വിരാട് കോഹ്‌ലി ആശ്രയിക്കാറുള്ള ബൗളറാണ് ബുംറ, മത്സരഫലം വഴിതിരിച്ചുവിടാന്‍ ബുംറയുടെ ബൗളിങ്ങിന് കഴിയാറുണ്ട്. എന്നാല്‍ പരിക്കുമാറി തിരിച്ചെത്തിയ ഇന്ത്യന്‍ താരത്തില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമല്ല വരുന്നത്.