LiveTV

Live

Cricket

18കാരന്‍ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം...

18കാരന്‍ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒറീസയില്‍ കോളജ് തലത്തിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെ 18കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. സത്യജിത്ത് പ്രഥാന്‍ എന്ന പ്ലസ്ടു വിദ്യാര്‍ഥിയാണ് റണ്‍സെടുക്കാനുള്ള ഓട്ടത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ദെരാബിഷ് കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് സത്യജിത്ത് പ്രഥാന്‍.

ഒറീസയിലെ കേന്‍ഡ്രപാര ഓട്ടോണമസ് കോളജ് മൈതാനത്ത് വെച്ചായിരുന്നു മത്സരം നടന്നത്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്ന സത്യജിത്ത് റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഓടുന്നതിനിടെയാണ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ സത്യജിത്തിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം ഉറപ്പിക്കാനാവൂ. കഴിഞ്ഞ വര്‍ഷം ബംഗാളില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ബംഗാളിലെ രണ്ടാം ഡിവിഷന്‍ ലീഗില്‍കളിക്കുന്നതിനിടെ സോനു യാദവ് എന്ന യുവാവും കുഴഞ്ഞു വീണ് മരിച്ചിരുന്നു.