LiveTV

Live

Cricket

ബംഗ്ലാ താരങ്ങളുടേത് വൃത്തികെട്ട പെരുമാറ്റമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍

ഇന്ത്യൻ താരങ്ങളോട് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്തതോടെയാണ് അടിപിടിയുണ്ടായത്. 

ബംഗ്ലാ താരങ്ങളുടേത് വൃത്തികെട്ട പെരുമാറ്റമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍

അണ്ടർ 19 ലോകകപ്പ് നേടിയതിന് ശേഷം ബംഗ്ലാദേശ് താരങ്ങളുടേത് ‘വൃത്തികെട്ട’ പ്രതികരണം ആയിരുന്നുവെന്ന് ഇന്ത്യ അണ്ടര്‍ 19 നായകൻ പ്രിയം ഗാർഗ്. തങ്ങളുടെ ആദ്യ ഐ.സി.സി ട്രോഫി ബംഗ്ലാദേശ് സ്വന്തമാക്കിയത് മഴനിയമപ്രകാരം മൂന്നു വിക്കറ്റിനായിരുന്നു. മത്സരത്തിന് ശേഷം ഇരു ടീമിലേയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയത് ക്രിക്കറ്റിന് തന്നെ നാണക്കേടായി. ബംഗ്ലാദേശിന്റെ റാകിബുൽ ഹസൻ വിജയ റൺ നേടിയതിന് പിന്നാലെ സ്റ്റാഫുകൾ ഉൾപ്പെടെ ബംഗ്ലാദേശ് ടീം മുഴുവനും കളത്തിലേക്ക് ഓടിയെത്തിയതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. ഇന്ത്യൻ താരങ്ങളോട് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്തതോടെയാണ് അടിപിടിയുണ്ടായത്.

കലാശപ്പോരിന് പിന്നാലെ കയ്യാങ്കളി; മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ - ബംഗ്ലാദേശ് താരങ്ങള്‍
Also Read

കലാശപ്പോരിന് പിന്നാലെ കയ്യാങ്കളി; മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ - ബംഗ്ലാദേശ് താരങ്ങള്‍

“മത്സരശേഷം ഞങ്ങളുടെ മനോനില സാധാരണപോലെയായിരുന്നു. ജയവും തോല്‍വിയും കളിയുടെ ഭാഗമാണെന്ന് ഞങ്ങൾക്ക് അറിയാം. ചില കളിയില്‍ ജയിക്കും, മറ്റു ചിലതില്‍ പരാജയപ്പെടും. എന്നാൽ മത്സരശേഷം അവരുടെ പ്രതികരണം വൃത്തികെട്ടതായിരുന്നു. അതുണ്ടാകാന്‍ പാടില്ലായിരുന്നു. പക്ഷേ കുഴപ്പമില്ല,” പ്രിയം ഗാർഗിനെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്തു. ബംഗ്ലാദേശ് ക്യാപ്റ്റൻ അക്ബർ അലിയും സംഭവം നടക്കാൻ പാടില്ലായിരുന്നുവെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. “അങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ചോദിച്ചിട്ടുമില്ല. പക്ഷേ വികാരത്തള്ളിച്ചയുണ്ടായി. അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഏത് അവസ്ഥയിലും എതിരാളിയോട് ആദരവ് കാണിക്കണം, കളിയോട് നമുക്ക് ബഹുമാനം ഉണ്ടായിരിക്കണം. മാന്യന്‍മാരുടെ കളിയായാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ മാപ്പ് പറയുന്നു, ” അക്ബര്‍ അലി കൂട്ടിച്ചേർത്തു.