LiveTV

Live

Cricket

‘അക്ബര്‍ അലി അങ്ങനെ ചെയ്തില്ലല്ലോ; ബംഗ്ലാദേശ് വിജയത്തെ ജയദേവ് അഭിനന്ദിച്ചത് മുഷ്ഫിഖിനെ ‘കൊട്ടി’ 

2016ലെ ഐ.സി.സി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിലെ ഒരു രംഗം ഓര്‍മിപ്പിച്ചായിരുന്നു ജയദേവിന്റെ ട്വീറ്റ്.

‘അക്ബര്‍ അലി അങ്ങനെ ചെയ്തില്ലല്ലോ; ബംഗ്ലാദേശ് വിജയത്തെ ജയദേവ് അഭിനന്ദിച്ചത് മുഷ്ഫിഖിനെ ‘കൊട്ടി’ 

അണ്ടര്‍19 ലോകകപ്പ് കിരീടം നേടിയ ബംഗ്ലാദേശ് ടീമിനെ പ്രശംസിക്കുന്നവരില്‍ ഇന്ത്യയുടെ സഞ്ജയ് മഞ്ജരേക്കര്‍ മുതല്‍ രവിചന്ദ്ര അശ്വിന്‍ വരെയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു അഭിനന്ദനം വന്നത് ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനദ്കട്ടില്‍ നിന്നാണ്. താരം ബംഗ്ലാദേശിന്റെ വിജയത്തെ അഭിനന്ദിച്ചത് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ സീനിയര്‍ താരം മുഷ്ഫിഖുര്‍ റഹീമിനെ ചെറുതായൊന്ന് കൊട്ടിയാണ്.

2016ലെ ഐ.സി.സി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിലെ ഒരു രംഗം ഓര്‍മിപ്പിച്ചായിരുന്നു ജയദേവിന്റെ ട്വീറ്റ്. മത്സരം പൂര്‍ത്തിയാകും മുമ്പെ മുഷ്ഫിഖുര്‍ റഹീം വിജയം ആഘോഷിച്ച തായിരുന്നു അത്. പക്ഷേ മത്സരത്തില്‍ ബംഗ്ലാദേശ് തോല്‍ക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു ആവേശം അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലിയില്‍ നിന്നുണ്ടായില്ല. ഇക്കാര്യമാണ് ട്വീറ്റിലൂടെ മുഷ്ഫിഖുര്‍ റഹീമിന്റെ പേര് പറയാതെ ജയദേവ് സൂചിപ്പിക്കുന്നത്.

“അണ്ടര്‍ 19 ലോകകപ്പ് നേടിയ ബംഗ്ലാദേശ് ടീമിന് അഭിനന്ദനങ്ങള്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി അവര്‍ എങ്ങനെ ടീമിനെ കെട്ടിപ്പടുത്ത് എന്ന് കൂടി നോക്കണം, അവരുടെ ഭാവി മത്സരങ്ങള്‍ക്ക് ഉപകാരപ്പെടുമത്. യഥാര്‍ത്ഥത്തില്‍ മത്സരം വിജയിക്കുന്നതിന് മുമ്പ് അവരുടെ നായകന്‍ വിജയം ആഘോഷിക്കാത്തതിനെ ഇഷ്ടപ്പെടുന്നു എന്ന് സൂചിപ്പിച്ച ജയദേവ് അവര്‍ മുതിര്‍ന്നവരില്‍ നിന്നും പഠിക്കുന്നു എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

ലോകകപ്പ് ഫൈനലിന്റെ എല്ലാം ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നു വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിച്ചിരുന്നത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 177 റണ്‍സില്‍ ഒതുക്കി. മഴയെ തുടര്‍ന്ന് 46 ഓവറില്‍ 170 ആക്കി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം ബംഗ്ലാദേശ് 42.1 ഓവറില്‍ മറികടക്കുകയായിരുന്നു. സമ്മര്‍ദത്തില്‍ പതറാതെ വിലപ്പെട്ട റണ്‍ നേടിയ ക്യാപ്റ്റന്‍ അക്ബര്‍ അലി(77 പന്തില്‍ 43*)യാണ് ബാറ്റിംങില്‍ ബംഗ്ലാദേശിന്റെ ഹീറോയായത് .