LiveTV

Live

Cricket

ബുംറക്ക് എന്ത് പറ്റി? ആശങ്ക പ്രകടിപ്പിച്ച് വി.വി.എസ് ലക്ഷ്മണ്‍ 

എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ബുംറയുടെ പ്രകടനം നോക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. ഇതെ ആശങ്കയാണ് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണും പങ്കുവെക്കുന്നത്.

ബുംറക്ക് എന്ത് പറ്റി? ആശങ്ക പ്രകടിപ്പിച്ച് വി.വി.എസ് ലക്ഷ്മണ്‍ 

ജസ്പ്രീത് ബുംറ, ക്രിക്കറ്റ് ലോകം വേഗത്തിലാണ് ഈ ഇന്ത്യന്‍ പേസറെ തിരിച്ചറിഞ്ഞത്. പ്രത്യേക ആക്ഷനും യോര്‍ക്കര്‍ എറിയുന്നതില്‍ മിടുമിടുക്കനുമായ ബുംറയെ നേരിടാന്‍ തന്നെ പ്രയാസമായിരുന്നു ബാറ്റ്‌സ്മാന്മാര്‍ക്ക്. ഡെത്ത് ഓവറുകള്‍ എറിയുന്നതില്‍ ബുംറയോളം പോന്നൊരു ബൗളര്‍ ലോക ക്രിക്കറ്റില്‍ നിലവിലില്ല എന്ന് തന്നെ പറയേണ്ടിവരും. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ബുംറയുടെ പ്രകടനം നോക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. ഇതെ ആശങ്കയാണ് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണും പങ്കുവെക്കുന്നത്.

നിര്‍ണായക ഘട്ടങ്ങളില്‍ വിരാട് കോഹ്‌ലി ആശ്രയിക്കാറുള്ള ബൗളറാണ് ബുംറ. മത്സരഫലം വഴിതിരിച്ചുവിടാന്‍ ബുംറയുടെ ബൗളിങ്ങിന് കഴിയാറുണ്ട്. എന്നാല്‍ പരിക്കുമാറി തിരിച്ചെത്തിയ ഇന്ത്യന്‍ താരം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ലെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തിലായിരുന്നു ലക്ഷ്മണ്‍ ആശങ്ക പങ്കുവെച്ചത്. ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്മാര്‍ ബുംറക്കെതിരെ മികച്ച രീതിയിലാണ് (പ്രത്യേകിച്ച് റോസ് ടെയ്ലര്‍) കളിച്ചതെന്നും ലക്ഷ്മണ്‍ എഴുതുന്നു.

ബുംറക്ക് എന്ത് പറ്റി? ആശങ്ക പ്രകടിപ്പിച്ച് വി.വി.എസ് ലക്ഷ്മണ്‍ 

പരിക്കിനെ തുടര്‍ന്ന് കുറച്ചുകാലം ടീമിന് പുറത്തായിരുന്നു ബുംറ. തിരിച്ചെത്തിയ ബുംറ കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ ഒരു വിക്കറ്റാണ് നേടിയത്. ന്യൂസീലന്‍ഡിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ബുംറ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുകയും ചെയ്തു. ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ 64 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റുകളൊന്നും നേടാനുമായില്ല. നാളെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന ഏകദിനം.ബുംറയുടെ മികച്ചൊരു തിരിച്ചുവരവ് മൂന്നാം ഏകദിനത്തിലൂടെ ഉണ്ടാവുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.