LiveTV

Live

Cricket

കോഹ്‌ലിയെ വേഗത്തില്‍ പുറത്താക്കാനാവുന്നതെങ്ങനെ; സൗത്തി പറയുന്നു... 

കോഹ്‌ലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയതെന്ന നേട്ടം അലങ്കരിക്കുന്ന ഒരു ബൗളറാണ് ന്യൂസിലാന്‍ഡിന്റെ പേസര്‍ ടിം സൗത്തി.

കോഹ്‌ലിയെ വേഗത്തില്‍  പുറത്താക്കാനാവുന്നതെങ്ങനെ;  സൗത്തി പറയുന്നു... 

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാരാണെന്ന ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. ആ കോഹ്‌ലിയെ ക്രീസില്‍ മേയാന്‍ അനുവദിക്കാതിരിക്കാനാവും ഓരോ ബൗളറും ചിന്തിക്കുക. എന്നാല്‍ കോഹ്‌ലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയതെന്ന നേട്ടം അലങ്കരിക്കുന്ന ഒരു ബൗളറാണ് ന്യൂസിലാന്‍ഡിന്റെ പേസര്‍ ടിം സൗത്തി.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി ഒമ്പത് തവണയാണ് കോഹ് ലിയെ സൗത്തി പുറത്താക്കിയത്. എന്നാല്‍ അത് തന്റെ മാത്രം കഴിവ് കൊണ്ടല്ലെന്നാണ് സൗത്തി പറയുന്നത്. കൂടുതല്‍ പിഴവുകള്‍ സംഭവിക്കാത്ത മികച്ച ബാറ്റ്സ്മാനാണ് കോഹ്ലി. ന്യൂബോളില്‍ ലഭിക്കുന്ന ആനുകൂല്യവും പിച്ചിലെ സാഹചര്യങ്ങളും ശരിയായ ഏരിയയില്‍‌ പന്തെറിയാന്‍ സാധിക്കുന്നതുമാണ് കോഹ് ലിയെ വീഴ്ത്തുന്നതിന് പിന്നിലെ രഹസ്യമെന്ന് സൗത്തി പറയുന്നു.

പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കാനിരിക്കെയാണ് സൗത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി കഴിഞ്ഞു. നാളത്തെ ഏകദിനം വിജയിച്ച് സമ്പൂര്‍ണ പരാജയം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുക.