LiveTV

Live

Cricket

കിരീടം കാക്കാന്‍ ഇന്ത്യന്‍ കൗമാരപ്പട

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ഫൈനലില്‍ ബംഗ്ലാദേശിനെയാണ് നേരിടുന്നത്.

കിരീടം കാക്കാന്‍ ഇന്ത്യന്‍ കൗമാരപ്പട

അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയുടെ ഏഴാമത്തെ കൗമാര ലോകകപ്പ് ഫൈനലാണിത്. ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം കാണാം.

ക്രിക്കറ്റിലെ കൗമാര കിരീടം കൈയെത്തും ദൂരത്താണ്. അയല്‍ക്കാരെ അടിയറവ് പറയിക്കണം. കൗമാരക്കാരുടെ ക്രിക്കറ്റ് അടക്കി വാഴുകയാണ് ഇന്ത്യ. 2016ലെ ഫൈനലിന് ശേഷം തോല്‍വി അറിഞ്ഞിട്ടില്ല. 2018ല്‍ എല്ലാ കളിയും ജയിച്ചാണ് ചാമ്പ്യന്മാരായത്. ഇത്തവണ ഫൈനല്‍ വരെ അജയ്യരായാണ് കുതിപ്പ്. തുടര്‍ച്ചയായ 11 വിജയങ്ങള്‍.

കളിമികവിലും പ്രവചനങ്ങളിലും ഇന്ത്യയുടെ തുലാസ് താഴ്ന്നു കിടക്കുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ യശസ്വി ജയ്‌സ്‌വാളും ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗും നയിക്കുന്ന ബാറ്റിങ് നിര. എതിരാളികളെ എറിഞ്ഞിടാന്‍ രവി ബിഷ്‌ണോയ് കാര്‍ത്തിക് ത്യാഗി തുടങ്ങിയവര്‍. സെമിയില്‍ പാകിസ്താനെ അപ്രസക്തരാക്കിയതോടെ ആത്മവിശ്വാസം ആവോളമുണ്ട്.

തോല്‍വി അറിയാതെയാണ് ബംഗ്ലാദേശും എത്തുന്നത്. സര്‍പ്രൈസ് ഫൈനലിസ്റ്റുകളാണവര്‍. ദക്ഷിണാഫ്രിക്കയെയും ന്യൂസിലന്റിനെയും കെട്ടുകെട്ടിച്ചവര്‍ അട്ടിമറിക്ക് കോപ്പ് കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പിച്ചിരുന്നു. എന്നാല്‍ ഇതുവരെ പരസ്പരം കളിച്ച 23 മത്സരങ്ങളില്‍ 18ലും ജയം ഇന്ത്യന്‍ പക്ഷത്തായിരുന്നു.