LiveTV

Live

Cricket

സമ്മര്‍ദം കളിച്ചു, ഇന്ത്യന്‍ ബൗളര്‍മാര്‍ ദാനമായി നല്‍കിയത് 33 റണ്‍

ആകെ ജയിക്കാന്‍ വേണ്ട 170 റണ്‍സില്‍ 137 റണ്‍ മാത്രമായിരുന്നു ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ക്ക് അടിച്ചെടുക്കേണ്ടി വന്നത്. ബാക്കിയെല്ലാം ഇന്ത്യന്‍ ബൗളര്‍മാരുടെ ദാനമായിരുന്നു...

സമ്മര്‍ദം കളിച്ചു, ഇന്ത്യന്‍ ബൗളര്‍മാര്‍ ദാനമായി നല്‍കിയത് 33 റണ്‍

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരുടെ സമ്മര്‍ദവുമായി 177 റണ്‍സെന്ന താരമ്യേന ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനായിരുന്നു ഇന്ത്യ ഇറങ്ങിയത്. ഈ സമ്മര്‍ദം ബൗളര്‍മാരുടെ പ്രകടനത്തില്‍ വ്യക്തമായി പ്രതിഫലിച്ചു. ഇതോടെ എണ്ണംപറഞ്ഞ 33 റണ്‍സാണ് അധികമായി ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്.

ലോകം കീഴടക്കി ബംഗ്ലാ കൗമാരവീര്യം
Also Read

ലോകം കീഴടക്കി ബംഗ്ലാ കൗമാരവീര്യം

എട്ട് ബൈ, നാല് ലെഗ്‌ബൈ, രണ്ട് നോ ബോള്‍, 19 വൈഡുകള്‍... എന്നിങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ റണ്‍ ദാനപട്ടിക. ബംഗ്ലാദേശ് ഓപണര്‍ പര്‍വേശ് ഹുസൈനും(47) വിജയശില്‍പി അക്ബര്‍ അലിയും(43*) കഴിഞ്ഞാല്‍ ഏറ്റവും കൂടിയ സ്‌കോര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയ എക്‌സ്ട്രാ റണ്ണുകളായിരുന്നു.

കാര്‍ത്തിക് ത്യാഗിയും ആകാശ് സിംങും അഞ്ച് വീതം വൈഡുകളാണ് എറിഞ്ഞത്. സുശാന്ത് മിശ്ര നാല് വൈഡും രണ്ട് നോബോളും എറിഞ്ഞു. അഥര്‍വ്വ അങ്കൊലേക്കര്‍ ഒരു വൈഡ് എറിഞ്ഞു. നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയും ബാറ്റിംങിലെ ടോപ് സ്‌കോററായ ഓള്‍ റൗണ്ടര്‍ യശസ്വി ജെയ്‌സ്വാളും മാത്രമാണ് ഒരൊറ്റ അധിക റണ്‍ പോലും ദാനമായി നല്‍കാതിരുന്നത്.

മൂന്ന് വിക്കറ്റിനാണ് കലാശപോരാട്ടത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിച്ചത്. കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യയെ അയല്‍ക്കാര്‍ മുട്ടുകുത്തിച്ചിരുന്നു. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോക കിരീടം നേടിയത്.