LiveTV

Live

Cricket

‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല...’ സെയ്‌നിയുടെ ബാറ്റിംങിനെ പ്രശംസകൊണ്ട് മൂടി വിരാട് കോഹ്‌ലി

സെയ്‌നി ഇത്ര നന്നായി ബാറ്റു ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു. വാലറ്റം ഇത്ര നന്നായി ബാറ്റു ചെയ്യുന്നത് മധ്യ നിരക്കും മുന്‍ നിരക്കും വലിയ പ്രചോദനമാണ്...’ കോഹ്‌ലി

‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല...’ സെയ്‌നിയുടെ ബാറ്റിംങിനെ പ്രശംസകൊണ്ട് മൂടി വിരാട് കോഹ്‌ലി

ന്യൂസിലന്റ് ഉയര്‍ത്തിയ 274 റണ്‍സിന്റെ വിജയലക്ഷ്യത്തിന് പിറകേ പോയി 7ന്153 എന്ന നിലയില്‍ കട്ടയും പടവും മടങ്ങി ഇന്ത്യ കിടക്കുമ്പോഴായിരുന്നു രവീന്ദ്ര ജഡേജക്ക് കൂട്ടായി നവ്ദീപ് സെയ്‌നി എത്തുന്നത്. പരമാവധി പത്ത് റണ്‍ എന്ന് സെയ്‌നിയെ കണക്കുകൂട്ടിയവരെ ഞെട്ടിച്ചുകൊണ്ട് എണ്ണം പറഞ്ഞ 45 റണ്ണാണ് സെയ്‌നി അടിച്ചുകൂട്ടിയത്. അത് കണ്ട ഞെട്ടിയവരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമുണ്ടായിരുന്നു.

ഇന്ത്യയെ തകര്‍ത്ത കിവീസ് രഹസ്യായുധം
Also Read

ഇന്ത്യയെ തകര്‍ത്ത കിവീസ് രഹസ്യായുധം

വേഗതയും യോര്‍ക്കറുകളും കൊണ്ട് ഞെട്ടിച്ച ഹരിയാനക്കാരന്‍ നവ്ദീപ് സെയ്‌നിയുടെ ബാറ്റ് കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ ഏകദിനത്തില്‍ ലഭിച്ച ആദ്യത്തെ അവസരമായിരുന്നു ഓക്#ലാന്റില്‍ കിവീസിനെതിരെ ലഭിച്ചത്. ലഭിച്ച അവസരം പരമാവധി സെയ്‌നി മുതലാക്കിയപ്പോള്‍ ന്യൂസിലന്റും ഒപ്പം ഇന്ത്യന്‍ ആരാധകരും ഞെട്ടിപ്പോയി. രവീന്ദ്ര ജഡേജക്കൊപ്പം 49 പന്തില്‍ 45 റണ്‍സ് അടിച്ച സെയ്‌നി നില്‍ക്കുമ്പോഴായിരുന്നു ഇന്ത്യക്ക് നേരിയതെങ്കിലും വിജയസാധ്യതയുണ്ടായിരുന്നത്.

ജഡേജയേക്കാള്‍ ആവേശത്തോടെയാണ് സെയ്‌നി കിവീസ് ബൗളര്‍മാരെ നേരിട്ടത് അഞ്ച് ഫോറും രണ്ട് സിക്‌സും സെയ്‌നിയുടെ ബാറ്റില്‍ പിറന്നു. എട്ടാംവിക്കറ്റിലെ 76 റണ്‍സ് കൂട്ടുകെട്ടില്‍ 45 റണ്‍സും സെയ്‌നിയുടെ സംഭാവനയായിരുന്നു. സുഭാഷ് ചന്ദ്രഭോസിന്റെ ഐ.എന്‍.എയില്‍ അംഗമായിരുന്ന കരം സിങിന്റെ ചെറുമകനെ പേടിപ്പിക്കാന്‍ മാത്രം വളര്‍ന്നിരുന്നില്ല കിവീസ് പേസര്‍മാരുടെ പന്തുകളൊന്നും. ഏകദിനത്തില്‍ ന്യൂസിലന്റിനെതിരായ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ കൂട്ടുകെട്ട് തീര്‍ത്ത ശേഷമാണ് സെയ്‌നി മടങ്ങിയത്.

ഇന്ത്യയെ 22 റണ്‍സിന് തോല്‍പിച്ച് ന്യൂസിലന്റ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 2-0ത്തിന് സ്വന്തമാക്കി. സെയ്‌നിയുടേത് അടക്കം രണ്ട് വിക്കറ്റ് വീഴ്ത്തുകയും വിലപ്പെട്ട 25 റണ്‍ നേടുകയും ചെയ്ത ഏകദിനത്തിലെ അരങ്ങേറ്റക്കാരന്‍ ജാമിസനാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം ഏകദിനെ ചൊവ്വാഴ്ച്ച നടക്കും.