LiveTV

Live

Cricket

ആസ്‌ട്രേലിയന്‍ കാട്ടുതീ: പണം സമാഹരിക്കാന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങള്‍ കളിക്കാനിറങ്ങും

സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിംങും ലാറയും വസിം അക്രമും കോട്‌നി വാല്‍ഷും സിമ്മണ്‍സും ബ്രറ്റ് ലീയും അടക്കമുള്ള നിരവധി താരങ്ങളാണ് ടി10 മത്സരത്തില്‍ കളിക്കാനിറങ്ങുക...

ആസ്‌ട്രേലിയന്‍ കാട്ടുതീ: പണം സമാഹരിക്കാന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങള്‍ കളിക്കാനിറങ്ങും

ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിനുള്ള രണ്ട് ടീമുകളെ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. സച്ചിനും യുവരാജും എതിര്‍ ടീമുകളിലാണ്. പോണ്ടിംങും ഗില്‍ക്രിസ്റ്റുമായിരിക്കും ടീമുകളെ നയിക്കുക. കാട്ടുതീയെ തുടര്‍ന്ന് വന്‍ നാശങ്ങളുണ്ടായ ആസ്‌ട്രേലിയയെ സഹായിക്കാനായി പണം സമാഹരിക്കാനാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ഒരുക്കുന്നത്.

പത്ത് ഓവര്‍ വീതമുള്ള മത്സരമാണ് നടക്കുക. സിഡ്‌നിയില്‍ നാളെ മത്സരം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴ ഭീഷണിയെ തുടര്‍ന്ന് ഒമ്പതിന് മെല്‍ബണിലേക്ക് മാറ്റി. ദിവസം മാറ്റിയതിനെ തുടര്‍ന്ന് ഷെയ്ന്‍ വോണ്‍, സ്റ്റീവ് വോ, മൈക്കല്‍ ക്ലാര്‍ക്ക്, മൈക്ക് ഹസി എന്നിവര്‍ക്ക് കളിക്കാനെത്താനാവില്ല.

ഗില്‍ക്രിസ്റ്റ് ഇലവനിലെ ഒരു സ്ഥാനം ഒഴികെ എല്ലാ കളിക്കാരെയും ക്രിക്കറ്റ് ആസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. സച്ചിനാണ് പോണ്ടിംങ് ഇലവനെ പരിശീലിപ്പിക്കുക. ഗില്‍ക്രിസ്റ്റ് ഇലവന്റെ കോച്ച് ടിം പെയ്‌നാണ്. വനിതാ ക്രിക്കറ്റ് താരങ്ങളായ എല്‍സെ വിലാനി, ഫോബെ ലിച്ച് ഫീല്‍ഡ് എന്നിവര്‍ പോണ്ടിംങ് XIലും അലെക്‌സ് ബ്ലാക്‌വെല്‍ ഗില്‍ക്രിസ്റ്റിന്റെ ടീമിലും കളിക്കും.