LiveTV

Live

Cricket

ടെയ്‌ലര്‍ നാക്ക് നീട്ടിയതിന് പിന്നില്‍, കുഞ്ഞു ജോണ്ടിയും പിന്നൊരു അന്ധവിശ്വാസവും

എന്തിനാണ് സെഞ്ചുറിയടിച്ചപ്പോള്‍ നാക്ക് നീട്ടി ആഘോഷിച്ചത് എന്ന ചോദ്യം ചോദിച്ചത് നമ്മുടെ സ്വന്തം ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ സിംങായിരുന്നു...

ടെയ്‌ലര്‍ നാക്ക് നീട്ടിയതിന് പിന്നില്‍, കുഞ്ഞു ജോണ്ടിയും പിന്നൊരു അന്ധവിശ്വാസവും

ടി20 പരമ്പര 5-0ത്തിന് തൂത്തുവാരി വന്ന ടീം ഇന്ത്യയെ ആദ്യ ഏകദിനത്തില്‍ തടഞ്ഞത് റോസ് ടെയ്‌ലറുടെ സെഞ്ചുറിയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സിന്റെ വിജയലക്ഷ്യത്തിലെത്താന്‍ കിവീസിന് ഊര്‍ജ്ജമായത് 84 പന്തില്‍ ടെയ്‌ലര്‍ നേടിയ 109* റണ്‍സായിരുന്നു. 21ആം ഏകദിന സെഞ്ചുറിക്ക് ശേഷം റോസ് ടെയ്‌ലര്‍ നാക്കു നീട്ടി നടത്തിയ വിജയാഘോഷവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ അതിന്റെ കാരണം കൂടി റോസ് ടെയ്‌ലര്‍ പറഞ്ഞിരിക്കുന്നു.

എന്തിനാണ് സെഞ്ചുറിയടിച്ചപ്പോള്‍ നാക്ക് നീട്ടി ആഘോഷിച്ചത് എന്ന ചോദ്യം ചോദിച്ചത് നമ്മുടെ സ്വന്തം ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ സിംങായിരുന്നു. ഹര്‍ഭജന്റെ ട്വീറ്റിന് റോസ് ടെയ്‌ലര്‍ ട്വീറ്റിലൂടെ തന്നെ മറുപടി നല്‍കി.

തന്റെ കുഞ്ഞു മകന്‍ ജോണ്ടിയുടെ ചിത്രം ട്വീറ്റ് ചെയ്താണ് റോസ് ടെയ്‌ലര്‍ അതിന് മറുപടി നല്‍കിയത്. നാക്ക് നീട്ടി കിടക്കുന്ന കുഞ്ഞു ജോണ്ടിയുടെ ചിത്രമാണ് റോസ് ടെയ്‌ലര്‍ ട്വീറ്റു ചെയ്തത്. തന്റെ മക്കള്‍ക്ക് സെഞ്ചുറി ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് നടത്തുന്നതാണ് അത്തരമൊരു ആഘോഷമെന്നാണ് റോസ് ടെയ്‌ലര്‍ വ്യക്തമാക്കിയത്.

എന്നാല്‍ അത് മാത്രമല്ല വേറെയൊരു കുഞ്ഞു അന്ധവിശ്വാസവും നാക്ക് നീട്ടിയുള്ള ആഘോഷത്തിന് പിന്നിലുണ്ട്. സെഞ്ചുറിയടിച്ചിട്ടും ടീമിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട് നേരത്തെ റോസ് ടെയ്‌ലറിന്. ആസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിന സെഞ്ചുറി നേടിയിട്ടും കിവീസ് ടീമില്‍ അക്കാലത്ത് റോസിന് ഇടം കിട്ടിയിരുന്നില്ല. 2007 മുതലാണ് നാക്ക് നീട്ടുള്ള സെഞ്ചുറി ആഘോഷം ടെയ്‌ലര്‍ തുടങ്ങിയത് അന്ന് മുതലിന്നുവരെ ടെയ്‌ലര്‍ക്ക് സെഞ്ചുറിയടിച്ചിട്ടും ടീമിന് പുറത്തിരിക്കേണ്ട ഗതികേട് വന്നിട്ടില്ല. വൈഡ് വേള്‍ഡ് ഓഫ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോസ് ടെയ്‌ലര്‍ മുമ്പ് ഇക്കാര്യം പറഞ്ഞത്.

റോസ് ഉദിച്ചുയര്‍ന്നു, കിവീസിന് നാല് വിക്കറ്റ് ജയം
Also Read

റോസ് ഉദിച്ചുയര്‍ന്നു, കിവീസിന് നാല് വിക്കറ്റ് ജയം

ഭൂതകാലത്ത് എന്ത് നടന്നാലും ഇന്ത്യക്കെതിരെ ഇനിയുള്ള രണ്ട് ഏകദിനങ്ങളിലും റോസ് ടെയ്‌ലര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. കാരണം 35കാരന്റെ അനുഭവസമ്പത്തിനും റണ്‍ നേടാനുള്ള കഴിവിനും പകരം വെക്കാന്‍ കിവീസ് നിരയില്‍ മറ്റാരുമില്ല.