LiveTV

Live

Cricket

ഇന്ത്യക്കെതിരെ ന്യൂസിലന്റിന്റെ രഹസ്യായുധമാകാന്‍ ജാമിസണ്‍

ഉയരംകൊണ്ട് ശ്രദ്ധേയനായ കെയ്ല്‍ ജാമിസണ്‍ ആണ് നാളെ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്.

ഇന്ത്യക്കെതിരെ ന്യൂസിലന്റിന്റെ രഹസ്യായുധമാകാന്‍ ജാമിസണ്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഒരു രഹസ്യായുധത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ന്യൂസിലന്റ്. ഉയരംകൊണ്ട് ശ്രദ്ധേയനായ കിവീസ് പേസ് ബൗളര്‍ കെയ്ല്‍ ജാമിസണ്‍ ആണ് ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്നത്. ഓക്‌ലന്റില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ജാമിസണ്‍ ഇന്ത്യക്കെതിരെ പന്തെറിയും.

ഇന്ത്യക്കെതിരെ ന്യൂസിലന്റിന്റെ രഹസ്യായുധമാകാന്‍ ജാമിസണ്‍

ആറ് അടി എട്ടിഞ്ചാണ് കെയ്ല്‍ ജാമിസണിന്റെ ഉയരം. സെന്റിമീറ്റര്‍ കണക്കില്‍ പറഞ്ഞാല്‍ 203 സെന്റിമീറ്റര്‍. ആസ്‌ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ജാമിസണ്‍ കിവീസ് ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സ്‌കോട്ട് കുഗെളിയന് പകരക്കാരനായാണ് ജാമിസണ്‍ കിവീസ് ടീമിലെത്തുന്നത്.

ഇന്ത്യ എക്കെതിരായ മൂന്ന് അനൗദ്യോഗിക ഏകദിനങ്ങളില്‍ ജാമിസണ്‍ കളിച്ചിരുന്നു. 0-60, 2-69, 4-49 എന്നിങ്ങനെയായിരുന്നു ഈ മത്സരങ്ങളിലെ ജാമിസണിന്റെ ബൗളിംങ് പ്രകടനം. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന കെയ്ന്‍ വില്യംസണും പേസ് ബൗളര്‍ ലോകി ഫെര്‍ഗുസണും തിരിച്ചെത്തുന്നതും ന്യൂസിലന്റിന് രണ്ടാംഏകദിനത്തില്‍ ആശ്വാസ വാര്‍ത്തയാണ്.

റോസ് ഉദിച്ചുയര്‍ന്നു, കിവീസിന് നാല് വിക്കറ്റ് ജയം
Also Read

റോസ് ഉദിച്ചുയര്‍ന്നു, കിവീസിന് നാല് വിക്കറ്റ് ജയം

തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ തോറ്റശേഷം സെഡന്‍ പാര്‍ക്കില്‍ ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ വിജയിച്ചത് ന്യൂസിലന്റിന്റെ മനോവീര്യം ഉയര്‍ത്തിയിട്ടുണ്ട്. റോസ് ടെയ്‌ലറുടെ 21ആം ഏകദിന സെഞ്ചുറിയാണ് കിവീസിന് നാല് വിക്കറ്റ് ജയം സമ്മാനിച്ചത്. നാളെയാണ് രണ്ടാം ഏകദിനം. മൂന്നാം ഏകദിനം ചൊവ്വാഴ്ച്ച മൗണ്ട് മൗഗനൂയിയില്‍ നക്കും. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഫെബ്രുവരി 21 മുതലാണ് ആരംഭിക്കുക.