LiveTV

Live

Cricket

വീണ്ടും ഫീല്‍ഡിംങില്‍ ചീറ്റപുലിയായി കോഹ്‌ലി

കോഹ്‌ലിയുടെ അതിവേഗത്തിന് മുന്നില്‍ പരാജയപ്പെട്ടാണ് കിവീസ് ഓപണര്‍ ഹെന്റി നിക്കോള്‍സ് റണ്ണൗട്ടായത്...

വീണ്ടും ഫീല്‍ഡിംങില്‍ ചീറ്റപുലിയായി കോഹ്‌ലി

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയായിരുന്നു നിക്കോള്‍സിനെ കോഹ്‌ലി പറന്നുപോയി റണ്ണൗട്ടാക്കിയത്. 82 പന്തില്‍ 78 റണ്‍സെടുത്ത നിക്കോള്‍സ് 11 ബൗണ്ടറിയുമായി സെഞ്ചുറിയിലേക്ക് നീങ്ങവേയായിരുന്നു അപ്രതീക്ഷിതമായി റണ്ണൗട്ടായത്. അതിന് കാരണമായത് കോഹ്‌ലിയുടെ ഫീല്‍ഡിംങ് വേഗം അളക്കുന്നതില്‍ വന്ന പാളിച്ചയും.

ആദ്യ രണ്ട് വിക്കറ്റുകള്‍ വീണ് 2ന് 109 എന്ന നിലയിലേക്ക് പരുങ്ങിയ കിവീസിനെ നിക്കോള്‍സും റോസ് ടെയ്‌ലറും ചേര്‍ന്ന് രക്ഷിക്കവെയായിരുന്നു കോഹ്‌ലി ഒരിക്കല്‍ കൂടി ഫീല്‍ഡില്‍ ചീറ്റപ്പുലിയായത്. 29ആം ഓവറില്‍ അതിവേഗ സിംഗിളിന് നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന നിക്കോള്‍സാണ് റോസ് ടെയ്‌ലറെ വിളിച്ചത്. എന്നാല്‍ പന്ത് പോകുന്നത് കോഹ്‌ലിയുടെ പക്കലേക്കാണ് മനസിലാക്കും മുമ്പേ അണ്ടര്‍ ആം ത്രോയിലൂടെ കോഹ്‌ലി നിര്‍ണ്ണായക വിക്കറ്റ് വീഴ്ത്തിയിരുന്നു.

മൂന്നാം അമ്പയര്‍ ഔട്ട് വിളിക്കും മുമ്പേ തന്റെ ഇരയെ കിട്ടിയെന്ന് ഉറപ്പിച്ച കോഹ്‌ലി അട്ടഹസിച്ച് ആഘോഷിക്കുകയും ചെയ്തു. കോഹ്‌ലിയുടെ ഫീല്‍ഡിംങിനെ ഐ.സി.സി കോഹ്‌ലിയോ ജോണ്ടി റോഡ്‌സോ എന്ന ചോദ്യത്തോടെയാണ് ട്വീറ്റ് ചെയ്തത്.

ഹാമില്‍ട്ടണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ ന്യൂസിലന്റ് നാല് വിക്കറ്റിന് തോല്‍പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ന്യൂസിലന്റ് 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. റോസ് ടെയ്‌ലറുടെ അതിവേഗ സെഞ്ചുറിയാണ്(84 പന്തില്‍ 109*) കിവീസിന് ജയം സമ്മാനിച്ചത്.