LiveTV

Live

Cricket

12000 റണ്‍സ് പൂര്‍ത്തിയാക്കി രഞ്ജിയിലെ രാജാവ്

41കാരനായ വസിം ജാഫര്‍ കളിച്ച ടീമുകള്‍ പത്ത് തവണയാണ് രഞ്ജി ട്രോഫി കിരീടം നേടിയിട്ടുള്ളത്...

12000 റണ്‍സ് പൂര്‍ത്തിയാക്കി രഞ്ജിയിലെ രാജാവ്

രഞ്ജി ട്രോഫിയിലെ രാജാവ് ആരെന്ന ചോദ്യത്തിന് വസിം ജാഫര്‍ എന്ന ഒരൊറ്റ ഉത്തരമേയുള്ളൂ. 150 രഞ്ജി ട്രോഫി ആദ്യമായി കളിച്ച താരമെന്ന റെക്കോഡ് നേടിയ വസിം ജാഫര്‍ ഇപ്പോഴിതാ രഞ്ജിയില്‍ 12000 റണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുന്നു. കേരളത്തിനെതിരെയായിരുന്നു വസിം ജാഫറിന്റെ റെക്കോഡ് നേട്ടം.

കോഹ്‌ലി എത്ര ഏകദിന സെഞ്ചുറി നേടും? വസിം ജാഫറിന്റെ പ്രവചനം
Also Read

കോഹ്‌ലി എത്ര ഏകദിന സെഞ്ചുറി നേടും? വസിം ജാഫറിന്റെ പ്രവചനം

1996-97 സീസണിലായിരുന്നു ജാഫര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. വിദര്‍ഭയ്‌ക്കൊപ്പം തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയ ജാഫര്‍ 10 രഞ്ജി ട്രോഫി കിരീടമെന്ന റെക്കോഡ് ബുക്കിലും സ്വന്തം പേരെഴുതി ചേര്‍ത്തിട്ടുണ്ട്. മുംബൈയ്‌ക്കൊപ്പമായിരുന്ന താരം 2014ലാണ് വിദര്‍ഭയിലേക്ക് മാറുന്നത്. 40 വയസിനുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന ഏഷ്യയിലെ ആദ്യ താരവുമാണ് ജാഫര്‍. രഞ്ജി ഒമ്പത് ഡബിള്‍ സെഞ്ചുറികള്‍ വസിം ജാഫര്‍ നേടിയിട്ടുണ്ട്.

ഇന്ത്യക്കുവേണ്ടി 2000-08 കാലത്ത് ടെസ്റ്റിലും വസിം ജാഫര്‍ കളിച്ചിട്ടുണ്ട്. ഓപണറായി ഇറങ്ങി അഞ്ച് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറികളും അടക്കം 1944 റണ്‍സാണ് നേടിയത്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കുറിച്ച 212 റണ്‍സിന്റെ ഇരട്ട സെഞ്ചുറിയുമുണ്ട്. പിന്നീട് ഇടംകൈ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍ വന്നതോടെയാണ് ജാഫറിന് ടീമില്‍ സ്ഥാനം നഷ്ടമായത്. തുടര്‍ന്നിങ്ങോട്ട് ദേശീയ ടീമിന്റെ നഷ്ടം ആഭ്യന്തര ക്രിക്കറ്റിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.

രഞ്ജിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി വസിം ജാഫര്‍
Also Read

രഞ്ജിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി വസിം ജാഫര്‍

നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന വിദര്‍ഭക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഫൈസ് ഫസല്‍(10), അനികേത് ചൗധരി(0), വസീം ജാഫര്‍(57), ഗണേശ് സതീഷ്(58) എന്നിവരാണ് പുറത്തായത്. എം.ഡി നിധീഷ് രണ്ടും ബേസിലും വിനൂപും ഓരോ വിക്കറ്റുവീതവും വീഴ്ത്തി.