LiveTV

Live

Cricket

ഇന്ത്യ പാക് സെമി ഇന്ന്

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്...

ഇന്ത്യ പാക് സെമി ഇന്ന്

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താന്‍ സ്വപ്ന സെമി ഇന്ന്. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇരു ടീമുകളും മുന്നേറുന്നത്. ഉച്ചയ്ക്ക് 1.30നാണ് മത്സരം.

പാകിസ്താനെതിരായ ഏതൊരു മത്സരവും ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാണ്. യൂത്ത് ലോകകപ്പിലും ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ കൗമാരം ലക്ഷ്യമിടുന്നില്ല. ആധികാരികമാണ് ഇന്ത്യയുടെ മുന്നേറ്റം.

കളിച്ച നാല് മത്സരങ്ങളിലും എതിരാളികളുടെ മുഴുവന്‍ വിക്കറ്റും പിഴുതു. രവി ബിന്‍ഷോയിയും കാര്‍ത്തിക് ത്യാഗിയും മികച്ച ഫോമിലാണ്. ബാറ്റ്‌സ്മാന്‍മാരില്‍ ഓപ്പണര്‍ യശ്വി ജെയ്‌സ്വാള്‍ ആകും എതിരാളികളുടെ നോട്ടപ്പുള്ളി, ശക്തരായ ആസ്‌ത്രേലിയയെ ഇന്ത്യ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.

അഫ്ഗാനെ തോല്‍പ്പിച്ചെത്തുന്ന പാകിസ്താനും മോശക്കാരല്ല, ബൗളിങ് തന്നെയാണ് അവരുടെയും കരുത്ത്. 4 മത്സരങ്ങളില്‍ 39 വിക്കറ്റുകള്‍ അവര്‍ എറിഞ്ഞു വീഴ്ത്തി. ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം തടസപ്പെട്ടത് കൊണ്ട് മാത്രമാണ് ഒരു വിക്കറ്റ് ലഭിക്കാതെ പോയത്. സീമര്‍ താഹിര്‍ ഹുസൈനാകും ഇന്ത്യക്കെതിരെ പാകിസ്താന്റെ തുറുപ്പ് ചീട്ട്.