LiveTV

Live

Cricket

രോഹിത് ശര്‍മ്മക്ക് പകരം ടെസ്റ്റില്‍ ശുഭ്മാന്‍ ഏകദിനത്തില്‍ മായങ്ക്

അവസാന ടി20യില്‍ കാല്‍വണ്ണയിലേറ്റ പരിക്കിനെ തുടര്‍ന്നാണ് രോഹിത്ത് ശര്‍മ്മ ടീമില്‍ നിന്നും പുറത്തായിരിക്കുന്നത്...

രോഹിത് ശര്‍മ്മക്ക് പകരം ടെസ്റ്റില്‍ ശുഭ്മാന്‍ ഏകദിനത്തില്‍ മായങ്ക്

പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മക്ക് ന്യൂസിലാന്‍ഡിനെതിരായ ഏകദിന- ടെസ്റ്റ് പരമ്പരകള്‍ നഷ്ടമാകും. ഏകദിനത്തില്‍ മായങ്ക് അഗര്‍വാളും ടെസ്റ്റില്‍ ശുഭ്മാന്‍ഗിലുമാണ് രോഹിത് ശര്‍മ്മയുടെ പകരക്കാരായി ടീമിലെത്തിയത്. അവസാന ടി20യില്‍ കാല്‍വണ്ണയിലേറ്റ പരിക്കാണ് താരത്തിന് വിശ്രമം അനിവാര്യമാക്കിയത്.

സഞ്ജുവിന്‍റെ ആ കിടിലന്‍ ഫീല്‍ഡിങ് ആനന്ദ് മഹീന്ദ്രയുടെ സ്‌ക്രീന്‍സേവര്‍; നന്ദി അറിയിച്ച് താരം 
Also Read

സഞ്ജുവിന്‍റെ ആ കിടിലന്‍ ഫീല്‍ഡിങ് ആനന്ദ് മഹീന്ദ്രയുടെ സ്‌ക്രീന്‍സേവര്‍; നന്ദി അറിയിച്ച് താരം 

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ അനൗദ്യോഗിക ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയതാണ് ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കാനിടയാക്കിയത്. ബി.സി.സി.ഐ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. അവസാന ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കിനാല്‍ വലഞ്ഞ രോഹിതിന് ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനായിരുന്നില്ല. 41 പന്തില്‍ 60 റണ്‍സെടുത്ത താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങിയ പരമ്പരയാണ് ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെതിരെ ഇനി കളിക്കാനുള്ളത്. പരമ്പരയിലെ ആദ്യ ഏകദിനം ഹാമില്‍ട്ടണില്‍ ബുധനാഴ്ച നടക്കും. ഓക്‌ലാന്റിലും മൗണ്ട് മൗഗനൂയിയിലുമാണ് ബാക്കിയുള്ള ഏകദിനങ്ങള്‍. വെല്ലിംങ്ടണില്‍ 21 മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഫെബ്രുവരി 29നാണ് അവസാന ടെസ്റ്റ്.

ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനേയും ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഗില്ലിന് പുറമേ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും റിഷഭ് പന്തും നവ്ദീപ് സെയ്‌നിയും ടെസ്റ്റ് ടീമില്‍ ഇടം നേടിയിട്ടുണ്ട്. ശാരീരിക ക്ഷമത തെളിയിക്കുന്ന മുറക്ക് ഇഷാന്ത് ശര്‍മ്മയും ടീമിനൊപ്പം ചേരും. രഞ്ജിയില്‍ കളിക്കിടെ അപ്പീല്‍ ചെയ്യുമ്പോഴാണ് ഇഷാന്ത് ശര്‍മ്മക്ക് പരിക്കേറ്റത്.