LiveTV

Live

Cricket

ഔട്ടാവാന്‍ മത്സരിച്ചോടി പാക് താരങ്ങള്‍

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന സെമി ഫൈനലിനിടെയായിരുന്നു പാക് താരങ്ങളുടെ കോമഡി റണ്ണൗട്ട്...

ഔട്ടാവാന്‍ മത്സരിച്ചോടി പാക് താരങ്ങള്‍

ബാറ്റ്‌സ്മാന്മാര്‍ തമ്മിലെ ആശയക്കുഴപ്പം മൂലം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ് റണ്ണൗട്ടുകള്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലിലും അത്തരമൊന്നുണ്ടായി. പാകിസ്താന്റെ രണ്ട് ബാറ്റ്‌സ്മാന്മാരും റണ്ണൗട്ടാവാന്‍ മത്സരിച്ചോടിയായിരുന്നു പുറത്തായത്.

ക്വാസിം അക്രമും പാക് ക്യാപ്റ്റന്‍ റൊഹൈല്‍ നാസിറുമായിരുന്നു റണ്ണൗട്ടില്‍ ഉള്‍പ്പെട്ടവര്‍. 31ആം ഓവറില്‍ പാകിസ്താന്‍ 3ന് 118 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ആ റണ്ണൗട്ടുണ്ടായത്. ഇതോടെ പൂര്‍ണ്ണമായും താളം തെറ്റിയ പാക് ബാറ്റിംങ് വെറും 54 റണ്‍സിനകം ഓള്‍ ഔട്ടാവുകയും ചെയ്തു.

ക്വാസിം അക്രം ഓഫ് സൈഡിലേക്ക് മുട്ടിയിട്ട് സിംഗിളിനോടുകയായിരുന്നു. തുടക്കത്തില്‍ ഓട്ടം തുടങ്ങിയ റൊഹൈല്‍ നാസിറിന് പകുതിയെത്തിയപ്പോള്‍ അപകടം മണത്തു. ഇതോടെ നാസിര്‍ തിരിഞ്ഞോടി. ഇത് കണ്ട് അക്രം ഒന്ന് മടിച്ചെങ്കിലും പിന്നെയും ഓട്ടം തുടര്‍ന്നു ഇതോടെ രണ്ട് ബാറ്റ്‌സ്മാന്മാരും ബൗളറുടെ ഭാഗത്തെ ക്രീസിലെത്താനായി മത്സരം.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ചന്ദാകട്ടെ ത്രോ സ്വീകരിച്ച് സമയം പാഴാക്കാതെ റണ്ണൗട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഏത് പാക് ബാറ്റ്‌സ്മാനാണ് പുറത്തായതെന്ന് അറിയാനായിരുന്നു പിന്നീട് റീപ്ലേ നോക്കേണ്ടിവന്നത്. റീ പ്ലേയില്‍ റൊഹൈല്‍ നാസിര്‍ തന്നെ ക്രീസിലേക്ക് ആദ്യമെത്തിയെന്ന് തെളിഞ്ഞതോടെ അക്രം(9) മടങ്ങി. എട്ടാം വിക്കറ്റായാണ് പാക് നിരയിലെ ടോപ് സ്‌കോററായ റോഹൈല്‍ നാസിര്‍(102 പന്തില്‍ 62) പുറത്തായത്.

U19 ലോകകപ്പ്: പാകിസ്താനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
Also Read

U19 ലോകകപ്പ്: പാകിസ്താനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി. 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 176 റണ്ണടിച്ച് ഇന്ത്യ കൂറ്റന്‍ ജയം ആഘോഷിക്കുകയും ചെയ്തു.