LiveTV

Live

Cricket

ഫിറ്റ്‌നസ് തോറ്റതിന് ട്രെയ്‌നര്‍ക്ക് മുന്നില്‍ വസ്ത്രമുരിഞ്ഞ് ഉമര്‍ അക്മല്‍ 

അപമര്യാദയായി പെരുമാറിയതിന് പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്താന്‍ ക്രിക്കറ്റ് അക്കാദമിയിലെ ട്രെയിനറോടാണ് താരം അപമര്യാദയായി പെരുമാറിയത്.

ഫിറ്റ്‌നസ് തോറ്റതിന് ട്രെയ്‌നര്‍ക്ക് മുന്നില്‍ വസ്ത്രമുരിഞ്ഞ്  ഉമര്‍ അക്മല്‍ 

അപമര്യാദയായി പെരുമാറിയതിന് പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്താന്‍ ക്രിക്കറ്റ് അക്കാദമിയിലെ ട്രെയിനറോടാണ് താരം അപമര്യാദയായി പെരുമാറിയത്. ഫിറ്റ്‌നസ് തെളിയിക്കാനാവശ്യമായ പോയിന്റ് ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ താരം ട്രെയിനര്‍ക്ക് മുന്നില്‍ വസ്ത്രമുരിയുകയായിരുന്നുവെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊഴുപ്പ് എവിടെയെന്ന് ചോദിച്ചായിരുന്നുവത്രെ താരം വസ്ത്രം ഊരിയത്. താരത്തിന്റെ ഈ പെരുമാറ്റം പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. ശക്തമായ നടപടി തന്നെ ഉമര്‍ അക്മല്‍ നേരിടേണ്ടി വന്നേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് തന്നെ താരത്തിനെ വിലക്കിയേക്കും. ഫോം വീണ്ടെടുക്കാന്‍ കഷ്ടപ്പെടുന്നതിനാല്‍ താരം ദേശീയ ടീമിന് പുറത്തുമാണ്. 2009ല്‍ ന്യൂസീലന്‍ഡിനെതിരെ സെഞ്ചുറിയുമായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഉമര്‍ പാക്ക് ക്രിക്കറ്റിലെ ഭാവിതാരമായി വാഴ്ത്തപ്പെട്ടിരുന്നു.

ഫിറ്റ്‌നസ് തോറ്റതിന് ട്രെയ്‌നര്‍ക്ക് മുന്നില്‍ വസ്ത്രമുരിഞ്ഞ്  ഉമര്‍ അക്മല്‍ 

അതേസമയം താരത്തിന്റെ പെരുമാറ്റം തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും കുസൃതിയാണെന്നുമാണ് സഹോദരനും മറ്റൊരു പാക് ക്രിക്കറ്റ് താരവുമായ കംറാന്‍ അക്മല്‍ പറയുന്നത്. ഫിറ്റ്നസ് വീണ്ടെടുക്കാത്തതിന്‍റെ പേരില്‍ കംറാനും ദേശീയ ടീമിന് പുറത്താണ്. പാകിസ്താന്‍ പരിശീലകനായി മിസ്ബാഹുല്‍ ഹഖ് ചുമതലയേറ്റ ശേഷം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.