LiveTV

Live

Cricket

ഇത് ഇമ്രാന്‍ ഖാന്റെ പാക് ടീം പോലെ; സഞ്ജയ് മഞ്ജരേക്കര്‍   

ടീം ഇന്ത്യയുടെ പരിശ്രമത്തെയും നായകന്‍ കോഹ് ലിയുടെ നേതൃഗുണത്തേയും പ്രശംസിച്ച മഞ്ജരേക്കര്‍ ഇമ്രാന്‍ ഖാന്‍ നയിച്ച പാകിസ്ഥാന്‍ ടീമിനെയാണ് ഓര്‍മ വന്നതെന്നും അഭിപ്രായപ്പെട്ടു. 

ഇത് ഇമ്രാന്‍ ഖാന്റെ പാക് ടീം പോലെ; സഞ്ജയ് മഞ്ജരേക്കര്‍   

ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍ ടി20 പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത ടീം ഇന്ത്യയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ടീം ഇന്ത്യയുടെ പരിശ്രമത്തെയും നായകന്‍ കോഹ് ലിയുടെ നേതൃഗുണത്തേയും പ്രശംസിച്ച മഞ്ജരേക്കര്‍ ഇമ്രാന്‍ ഖാന്‍ നയിച്ച പാകിസ്ഥാന്‍ ടീമിനെയാണ് ഓര്‍മ വന്നതെന്നും അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'വിരാടിന് കീഴിലുള്ള ടീമിന്റെ ന്യൂസിലന്‍ഡിലെ പ്രകടനം കണ്ടപ്പോള്‍ ഇമ്രാന്‍ ഖാന്‍ നയിച്ച പാകിസ്ഥാന്‍ ടീമിനെയാണ് ഓര്‍മ വന്നത്. ഒരു ടീമെന്ന നിലയില്‍ ശക്തമായ ആത്മവിശ്വാസമുള്ള സംഘം, ഇമ്രാന് കീഴിലുള്ള പാകിസ്ഥാന്‍ തോല്‍വിയുടെ വക്കില്‍ നിന്ന് വ്യത്യസ്തമായ പല വഴികളിലൂടെയാണ് മത്സരങ്ങള്‍ വിജയിച്ചത്. കരുത്തുറ്റ ആത്മവിശ്വാസമാണ് അതിന്റെ ഒറ്റ കാരണം'- മഞ്ജരേക്കര്‍ വ്യക്തമാക്കി.

ലോകേഷ് രാഹുലിന്റെ സ്ഥിരതായര്‍ന്ന പ്രകടനത്തെയും പ്രശംസിച്ച മഞ്ജരേക്കര്‍ ഈ പരമ്പരയുടെ കണ്ടെത്തലാണ് രാഹുലെന്നായിരുന്നു മറ്റൊരു ട്വീറ്റ്. യുവതാരങ്ങളായ റിഷബ് പന്തിലും സഞ്ജു സാംസണിലുമുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച മഞ്ജരേക്കര്‍ കഴിവുള്ള താരങ്ങളാണിവരെന്നും അഭിപ്രായപ്പെട്ടു.