LiveTV

Live

Cricket

ന്യൂസിലാന്‍ഡിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പര; രോഹിത് പുറത്ത്, പകരം ആര്?  

അവസാന ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കിനാല്‍ വലിഞ്ഞ രോഹിതിന് ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനായിരുന്നില്ല. 41 പന്തില്‍ 60 റണ്‍സെടുത്ത താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പര; രോഹിത് പുറത്ത്, പകരം ആര്?  

ന്യൂസിലാന്‍ഡിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഉപനായകന്‍ രോഹിത് ശര്‍മ്മ പുറത്ത്. അവസാന ടി20യില്‍ കാലിനേറ്റ പരിക്കാണ് താരത്തിന് വിശ്രമം അനിവാര്യമാക്കിയതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബി.സി.സി.ഐ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അവസാന ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കിനാല്‍ വലഞ്ഞ രോഹിതിന് ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനായിരുന്നില്ല. 41 പന്തില്‍ 60 റണ്‍സെടുത്ത താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

“അദ്ദേഹമിപ്പോള്‍ ടീമില്‍ നിന്ന് പുറത്താണ്, ടീം ഫിസിയോ പരിശോധിക്കുന്നുണ്ടെന്നും എന്നാലെ പരിക്ക് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാവൂമെന്നുമാണ്” ബി.സി.സി.ഐയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങിയ പരമ്പരയാണ് ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെതിരെ ഇനി കളിക്കാനുള്ളത്. പരമ്പരയിലെ ആദ്യ ഏകദിനം ബുധനാഴ്ച നടക്കും. അതേസമയം രോഹിത് പുറത്തായതോടെ പകരക്കാരെ സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമായി.

ഇക്കഴിഞ്ഞ വെസ്റ്റ്ഇന്‍ഡീസ് പരമ്പരയിലേത് പോലെ ഏകദിനത്തില്‍ മായങ്ക് അഗര്‍വാള്‍ റിസര്‍വ് ഓപണറുടെ റോളിലേക്ക് എത്തിയേക്കും. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കാനും സാധ്യത കൂടുതലാണ്. പൃഥ്വി ഷായുടെ പേരും സജീവമാണ്. അതേസമം മലയാളി താരം സഞ്ജു സാംസണ് അവസരം കൊടുക്കാനിടയില്ല. ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.

സഞ്ജുവിന്‍റെ ആ കിടിലന്‍ ഫീല്‍ഡിങ് ആനന്ദ് മഹീന്ദ്രയുടെ സ്‌ക്രീന്‍സേവര്‍; നന്ദി അറിയിച്ച് താരം 
Also Read

സഞ്ജുവിന്‍റെ ആ കിടിലന്‍ ഫീല്‍ഡിങ് ആനന്ദ് മഹീന്ദ്രയുടെ സ്‌ക്രീന്‍സേവര്‍; നന്ദി അറിയിച്ച് താരം