LiveTV

Live

Cricket

നായകനായി ഹര്‍ഭജന്‍; ‘ഫ്രണ്ട്ഷിപ്പി’ന്റെ പോസ്റ്റര്‍ പുറത്ത് 

ഒരു ക്രിക്കറ്റ് താരം ഇന്ത്യന്‍ സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ ചിത്രമെന്നാണ് ഫ്രണ്ട്ഷിപ്പിന്റെ പ്രത്യേകത.

നായകനായി ഹര്‍ഭജന്‍; ‘ഫ്രണ്ട്ഷിപ്പി’ന്റെ പോസ്റ്റര്‍ പുറത്ത് 

മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് നായകനാകുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു ക്രിക്കറ്റ് താരം ഒരു ഇന്ത്യന്‍ സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ ചിത്രമെന്നാണ് ഫ്രണ്ട്ഷിപ്പിന്റെ പ്രത്യേകത.

ജോണ്‍പോള്‍രാജും ശാം സൂര്യയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം പുറത്തിറങ്ങും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. അതേസമയം ചിത്രത്തിലെ മറ്റു അഭിനേതാക്കളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ പല ടി.വി ഷോകളിലും ചില സിനിമകളിലും അതിഥി വേഷത്തില്‍ ഹര്‍ഭജന്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും സിനിമയില്‍ ഒരു നായക കഥാപാത്രത്തെ ആദ്യമായാണ് അവതരിപ്പിക്കുന്നത്.