LiveTV

Live

Cricket

അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ

ഇന്ത്യന്‍ കളിക്കാര്‍ മാച്ച് ഫീയുടെ 40 ശതമാനം തുക പിഴയായി നല്‍കേണ്ടി വരും...

അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ

ന്യൂസിലന്റിനെതിരായ ടി20 മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യക്ക് പിഴ. നാലാം ടി20യിലെ കളിക്കാരുടെ പ്രതിഫലത്തിന്റെ 40ശതമാനം കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നല്‍കണം. 2014 ആഗസ്തില്‍ ഓവല്‍ ടെസ്റ്റിനിടെയായിരുന്നു അവസാനമായി ഇന്ത്യക്ക് ഓവര്‍ നിരക്ക് കുറഞ്ഞതിന്റെ പേരില്‍ പിഴ ലഭിച്ചത്. 264 മത്സരങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് വീണ്ടും പിഴ ലഭിക്കുന്നത്.

സിക്‌സ്... പിന്നാലെ ഔട്ടായി സഞ്ജു
Also Read

സിക്‌സ്... പിന്നാലെ ഔട്ടായി സഞ്ജു

വിരാട് കോലിക്ക് കീഴില്‍ ആദ്യമായാണ് ഇന്ത്യക്ക് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ലഭിക്കുന്നത്. ഐ.സി.സി ക്രിക്കറ്റ് നിയമത്തിലെ 2.22 വകുപ്പ് പ്രകാരമാണ് ഓവര്‍ റേറ്റ് പിഴ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച സമയത്തേക്കാളും കൂടുതല്‍ സമയമെടുത്ത് ഓവര്‍ പൂര്‍ത്തിയാക്കിയാല്‍ കളിക്കാരുടെ മാച്ച് ഫീയുടെ 20 ശതമാനം ഈടാക്കാനാണ് ഈ വകുപ്പ് പറയുന്നത്. നിശ്ചിത സമയം പൂര്‍ത്തിയായപ്പോഴും ഇന്ത്യക്ക് രണ്ട് ഓവര്‍ കൂടി എറിയാന്‍ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടാണ് പിഴ തുക ഇരട്ടിയാക്കിയത്.

വീണ്ടും സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ ജയം
Also Read

വീണ്ടും സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ ജയം

ഫീല്‍ഡ് അമ്പയര്‍മാരും മൂന്നാം അമ്പയറും ഇക്കാര്യം മാച്ച് റഫറി ക്രിസ് ബ്രോഡിനെ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി കുറ്റം ഏറ്റ് പിഴ അടക്കാന്‍ തയ്യാറാവുകയായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് ന്യൂസിലന്റിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ 4-0ത്തിന് മുന്നിലെത്തിയിരുന്നു. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തിലാണ് ഇന്ന് ഇന്ത്യ മൗണ്ട് മൗന്‍ഗനോയിയില്‍ ഇറങ്ങുക.